| Friday, 14th July 2023, 1:39 pm

രോഹിത്തിനൊന്നും സ്വപ്‌നം കാണാന്‍ പറ്റില്ല, സേവാഗും വീണു; ഇതുകൊണ്ടാണ് ഇയാള്‍ കിങ് ആവുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റില്‍ പുതിയ നാഴികക്കല്ല് താണ്ടി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ 8,500 റണ്‍സ് തികച്ചാണ് വിരാട് കോഹ്‌ലി വീണ്ടും മോഡേണ്‍ ഡേ ക്രിക്കറ്റില്‍ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിക്കുന്നത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 8,515 റണ്‍സാണ് വിരാട് സ്വന്തമാക്കിയിരിക്കുന്നത്.

2011ല്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച വിരാട് 110* മത്സരത്തിലെ 186* ഇന്നിങ്‌സുകളില്‍ നിന്നുമാണ് കരിയിറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് പിന്നിട്ടത്. 48.93 എന്ന ശരാശരിയിലും 55.23 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് ടെസ്റ്റില്‍ റണ്‍സ് നേടുന്നത്. 28 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയുമാണ് ടെസ്റ്റില്‍ വിരാടിന്റെ സമ്പാദ്യം.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടി താരങ്ങളുടെ പട്ടികയില്‍ നിവില്‍ അഞ്ചാം സ്ഥാനത്താണ് വിരാട്. വിരേന്ദര്‍ സേവാഗിനെ മറികടന്നുകൊണ്ടാണ് വിരാട് അഞ്ചാം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനത്തുള്ള ലക്ഷ്മണിനെയും വിരാട് വൈകാതെ മറികടക്കും.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – മത്സരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 – 329 – 15,921

രാഹുല്‍ ദ്രാവിഡ് – 163 – 284 – 13,256

സുനില്‍ ഗവാസ്‌കര്‍ – 125 – 214 – 10,122

വി.വി.എസ്. ലക്ഷ്മണ്‍ – 134 – 225 – 8,781

വിരാട് കോഹ്‌ലി – 110* – 186 – 8,515

വിരേന്ദര്‍ സേവാഗ് – 103 – 178 – 8,503

നിലവില്‍ ഇന്ത്യക്കായി കളിക്കുന്ന താരങ്ങളില്‍ വിരാട് ബഹുദൂരം മുമ്പിലാണ്. രണ്ടാം സ്ഥാനത്തുള്ള അജിന്‍ക്യ രഹാനെക്ക് 5,066 റണ്‍സും മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മക്ക് 3,540 നാലാമതുള്ള ആര്‍. അശ്വിന് 3,129 റണ്‍സുമാണുള്ളത്.

കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് രോഹിത് 3500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിരാട് ഇപ്പോള്‍ 27ാം സ്ഥാനത്താണ്. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ മൂന്നാം സ്ഥാനത്തും.

ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ ഫാബ് ഫോറില്‍ വിരാടിന്റെ സഹതാരവും ഇംഗ്ലീഷ് സൂപ്പര്‍ താരവുമായ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. 11,236 റണ്‍സാണ് റൂട്ടിനുള്ളത്. 9,137 റണ്‍സോടെ ഫാബ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്താണ് രണ്ടാമന്‍.

Content highlight: Virat Kohli completes 8500 runs in tests

We use cookies to give you the best possible experience. Learn more