| Saturday, 23rd November 2019, 12:21 am

പിങ്ക് ബോള്‍ ടെസ്റ്റ്: വിരാട് കോഹ്ലിക്ക് ചരിത്ര നേട്ടം; ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍  വിരാട് കോഹ്ലി.

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 5000 റണ്ണു നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഇനി കോഹ്ലിക്ക് സ്വന്തം.

അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി.

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്‍പ് കോഹ്ലിക്ക് 32 റണ്‍സ് ആവശ്യമായിരുന്നു ഈ ചരിത്ര നേട്ടത്തിലേക്കെത്താന്‍. ബംഗ്ലാദേശിനെതിരെ വ്യക്തിഗത സ്‌കോര്‍ 32 റണ്‍സില്‍ എത്തിയതോടെ കോഹ്ലി റെക്കോര്‍ഡ് സ്വന്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗ്രെയിം സ്മിത്ത് (109 മത്സരങ്ങളില്‍ നിന്ന് 8659 റണ്‍സ്), അലന്‍ ബോര്‍ഡര്‍ (93 മത്സരങ്ങളില്‍ നിന്ന് 6623 റണ്‍സ്), റിക്കി പോണ്ടിങ് (77 മത്സരങ്ങളില്‍ നിന്ന് 6542 റണ്‍സ്), ക്ലൈവ് ലോയ്ഡ് (74 മത്സരങ്ങളില്‍ നിന്ന് 5233 റണ്‍സ്), സ്റ്റീഫന്‍ ഫ്‌ളെമിങ് (80 മത്സരങ്ങളില്‍ നിന്ന് 5156 റണ്‍സ്), എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ക്യാപ്റ്റന്മാര്‍ .

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ഏക ക്രിക്കറ്റ് താരമല്ല കോഹ്ലി. ഇന്ത്യന്‍ ബൗളറായി ഇഷാന്ത് ശര്‍മയ്ക്കുമുണ്ട് റെക്കോര്‍ഡ് തിളക്കം .ഡേ-നൈറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ ബൗളറാണ് ഇഷാന്ത് ശര്‍മ.

We use cookies to give you the best possible experience. Learn more