കോഹ്‌ലിയായിരിക്കും ലോകകപ്പിലെ ടോപ്പ് സ്‌കോറർ; പ്രവചിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം
Cricket
കോഹ്‌ലിയായിരിക്കും ലോകകപ്പിലെ ടോപ്പ് സ്‌കോറർ; പ്രവചിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th October 2023, 5:00 pm

ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരം ആരാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ലാൻസ് ക്ലൂസ്നർ.

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ആയിരിക്കും ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുക എന്നായിരുന്നു ക്ലൂസ്നറുടെ പ്രവചനം. ഇന്ത്യ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കുകയാണെങ്കിൽ വിരാട് കോഹ്‌ലി ആയിരിക്കും ടോപ് സ്കോറർ എന്നാണ് ക്ലൂസൻ പറഞ്ഞത്.

കോഹ്‌ലിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘വിരാട് മികച്ച കഴിവുള്ള താരമാണ്. സ്വന്തം നാട്ടിൽ ടൂർണമെന്റ് നടക്കുമ്പോൾ അതിന്റെ ആനുകൂല്യങ്ങൾ മുതലെടുക്കാൻ വിരാടിന് സാധിക്കും. ഇന്ത്യ ലോകകപ്പിന്റെ എല്ലാ മേഖലകളിലെക്കും പോയാൽ ഒരുപക്ഷേ കോഹ്‌ലി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരമായി മാറും’, ലൂസ്നർ പറഞ്ഞതായി ബ്ലോഗ് റിപ്പോർട്ട് ചെയ്തു.

സമീപകാലങ്ങളിൽ മികച്ച ഫോമിലാണ് ഇന്ത്യൻ സ്റ്റാർ ബാറ്റർ കോഹ്‌ലി കളിക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിൽ മികച്ച ബാറ്റിങ് കോഹ്‌ലി കാഴ്ചവെച്ചിരുന്നു. തുടർന്ന് ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്ട്രേലിയൻ പരമ്പരയിലും താരം മികച്ച ബാറ്റിങ് നടത്തിയിരുന്നു. ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ഏകദിനത്തിൽ കോഹ്‌ലി അർധസെഞ്ച്വറി നേടിയിരുന്നു. കോഹ്‌ലിയുടെ ഈ ഫോം ലോകകപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വിരാട് കൊഹ്‌ലി കളിക്കാൻ പോകുന്ന തുടർച്ചയായ നാലാം ലോകകപ്പ് ആണിത്. ഒരുപക്ഷേ ഇത് വിരാടിന്റ അവസാന ലോകകപ്പ് ആയേക്കാം. അതുകൊണ്ടുതന്നെ ആ ലോകകിരീടം നേടി കൊണ്ട് ഒരു വീരോചിതമായ വിടവാങ്ങൽ ആയിരിക്കും താരം ആഗ്രഹിന്നുണ്ട്.

നീണ്ട 12 വർഷത്തിനുശേഷം മറ്റൊരു ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ത്യ വേദിയാകുമ്പോൾ 2011ന്റെ ഒരു ആവർത്തനമാവും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുക.

ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ് വേദി.

Content Highlight: Virat kohli brcome leading run scorer in worldcup 2023. predicts the former south african player.