| Monday, 20th November 2023, 8:24 pm

ഈ ലോകകപ്പില്‍ മാത്രം സച്ചിനെ പടിയിറക്കിവിട്ടത് 25+ തവണ; അക്ഷരം തെറ്റാതെ GOAT എന്ന് വിളിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

2003ലെ കടം വീട്ടാന്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലിറങ്ങിയ ഇന്ത്യക്ക് പിഴച്ചിരുന്നു. കങ്കാരുക്കളുടെ പോരാട്ടവീര്യത്തിന് മുമ്പില്‍ ഇന്ത്യന്‍ പട വിജയം അടിയറവെച്ചപ്പോള്‍ ആറാം ലോകകിരീടമാണ് ഓസീസ് തങ്ങളുടെ പോര്‍ട്‌ഫോളിയോയിലേക്ക് എഴുതിച്ചേര്‍ത്തത്.

ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന മനോഹര നിമിഷങ്ങളും ഈ ലോകകപ്പ് സമ്മാനിച്ചിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ നേട്ടങ്ങളടക്കം ടീമിന്റെ കെമിസ്ട്രിയും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു.

ഈ ലോകകപ്പ് വിജയിച്ചത് ഓസ്‌ട്രേലിയയാണെങ്കിലും വിരാട് കോഹ്‌ലിയുടെ പേരിലാകും ഈ ടൂര്‍ണമെന്റ് ഓര്‍ത്തുവെക്കപ്പെടാന്‍ പോകുന്നത്. ലോകകപ്പിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് വിരാട് ലോകകപ്പിന്റെ താരമായത്.

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം, ഒരു ലോകകപ്പ് എഡിഷനില്‍ നിന്ന് 750 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം, ഏക താരം എന്നിങ്ങനെ പല റെക്കോഡുകള്‍ വിരാട് സ്വന്തമാക്കിയിരുന്നു.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടാണ് വിരാട് ഇതില്‍ പല നേട്ടങ്ങളും തന്റെ പേരില്‍ കുറിച്ചത്. ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമായി വാഴ്ത്തപ്പെടാനൊരുങ്ങുന്ന വിരാട് ഈ ലോകകപ്പില്‍ മാത്രം 25ല്‍പ്പരം റെക്കോഡ് നേട്ടങ്ങളിലാണ് സച്ചിനെ പിന്തള്ളിയത്.

ഈ ലോകകപ്പില്‍ സച്ചിനെ പിന്തള്ളി വിരാട് സ്വന്തമാക്കിയ റെക്കോഡുകള്‍ പരിശോധിക്കാം,

– ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം.

– ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം.

– ഇന്ത്യക്കൊപ്പം ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിച്ച താരം.

– വേഗത്തില്‍ 26,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം.

– ലോകകപ്പ് വിജയങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം.

– ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കുന്ന താരം.

– ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

– ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം.

– ഏറ്റവും വേഗത്തില്‍ 78ാം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരം.

– ഏറ്റവും വേഗത്തില്‍ 79ാം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരം.

– ഏറ്റവും വേഗത്തില്‍ 80ാം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരം.

– ഏറ്റവും വേഗത്തില്‍ 48ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം.

– ഏറ്റവും വേഗത്തില്‍ 49ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം.

– ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം.

– ഏകദിനത്തില്‍ സേന രാജ്യങ്ങള്‍ക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം.

– ഏകദിനത്തിലെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം.

– ലോകകപ്പ് സീരീസുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരം

– ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം.

– ഐ.സി.സി ടൂര്‍ണമെന്റുകളിലെ നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരം.

– ഏറ്റവുമധികം തവണ ഒരു വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം

– ഏഷ്യന്‍ മണ്ണില്‍ വേഗത്തില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം.

– ഐ.സി.സി വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം.

– ഏകദിനത്തിലെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരം.

– ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരം.

– ഒരു ബാറ്റിങ് പൊസിഷനില്‍ ഇറങ്ങി ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം.

(കടപ്പാട് – TCM)

Content highlight: Virat Kohli brakes Sachin Tendulkar’s world cup records

We use cookies to give you the best possible experience. Learn more