ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് 31 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആഘോഷവേളയില്‍ ക്യാപ്റ്റന്‍ സ്വയം പതിനഞ്ച് വയസുകാരനായി മാറി എഴുതിയ കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ട്വീറ്ററിലാണ് താരം തന്റെ കത്ത് പുറത്ത് വിട്ടത്. തന്റെ ബാല്യകാലത്തെ ചിക്കു എന്ന പേരിലാണ് 15 വയസുമുതലുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് താരം കത്ത് എഴുതുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കത്തിന്റെ പൂര്‍ണ്ണരൂപം;
ഹായ് ചിക്കു,
ആദ്യം തന്നെ, പിറന്നാള്‍ ആശംസകള്‍ നേരുന്നു. എനിക്കറിയാം നിന്റെ ഭാവിയേക്കുറിച്ച് നിനക്ക് എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും. എന്നോട് ക്ഷമിക്കം, കാരണം അതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. ജീവിതത്തിലെ ഓരോ വെല്ലുവിളിയും ആവേശകരവും ഓരോ നിരാശയും അടുത്ത അവസരവുമാണ്. ഇന്ന് നിങ്ങള്‍ക്കത് മനസിലാവില്ല. ഇത് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കാള്‍ യാത്രയെക്കുറിച്ചാണ് പറയുന്നത്. യാത്ര മികച്ചതായിരുന്നു.
ഞാന്‍ നിങ്ങളോട് പറയുന്നത് വിരാട് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാവുമെന്നാണ്. എന്നാല്‍ നിങ്ങള്‍ ജീവിതത്തിലെ എല്ലാ വെല്ലുവിളികളും സ്വീകരിക്കാന്‍ തയ്യാറാവണം. നിങ്ങള്‍ പരാജയപ്പെട്ടേക്കാം. അതെല്ലാം സംഭവിക്കുന്നതാണ്. എന്നാല്‍ മുന്നോട്ട് പോകുക. പരാജയപ്പെടുമ്പോഴെല്ലാം വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.
നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ടാവും. അല്ലാത്തവരും ഉണ്ടാവും. പക്ഷെ അവരില്‍ പലര്‍ക്കും നിങ്ങളെ അറിയില്ല. അവരെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ സ്വയം വിശ്വാസമര്‍പ്പിക്കുക.
ആ ഷൂസ് ഡാഡി നിനക്ക് സമ്മാനമായി നല്‍കാത്തതിനെക്കുറിച്ച് നീ ചിന്തിക്കുന്നുണ്ടാവും. പക്ഷെ രാവിലെ അദ്ദേഹം നിന്നെ ആലിംഗനം ചെയ്തപ്പോഴും നിന്റെ ഉയരത്തെക്കുറിച്ച് തമാശ പറഞ്ഞതിനേയും താരതമ്യം ചെയ്യുമ്പോള്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ചില സമയത്ത് അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ്. നീ ചിന്തിക്കുന്നുണ്ടാനും ചില സമയത്ത് നിന്റെ രക്ഷിതാക്കള്‍ നിന്നെ മനസ്സിലാക്കുന്നില്ലയെന്ന്. പക്ഷെ നീ ഓര്‍ക്കണം. ഉപാധികളില്ലാതെ നിന്നെ സ്‌നേഹിക്കുന്നത് അവര്‍ മാത്രമാണ്. അവരെ തിരിച്ച് സ്‌നേഹിക്കു. ബഹുമാനിക്കുക. അവരോടൊപ്പം സമയം ചെലവഴിക്കുക. നി ഡാഡിയെ സ്‌നേഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറയുക. ഇന്ന്… നാളെ എപ്പോഴും
അവസാനമായി നീ നിന്റെ ഹൃദയത്തെ പിന്‍തുടരുക. നിന്റെ സ്വപ്‌നങ്ങളെ പിന്‍തുടരുക, ദയയുള്ളവനാവുക വലിയ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് എല്ലാ മാറ്റങ്ങളും വരുത്തുന്നതെന്ന് ലോകത്തെ കാട്ടികൊടുക്കുക. നിന്നെ പോലെ
വിരാട്
എല്ലാ ദിവസവും ആഘോഷമാക്കുക.
ഇതായിരുന്നു താരം ട്വീറ്ററില്‍ പങ്ക് വെച്ച് കത്ത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ