ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന് തുടക്കമായിരിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ മൂന്നാം മത്സരം കൂടിയാണിത്.
പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ യശസ്വി ജെയ്‌സ്വാളും നിരാശപ്പെടുത്തി.
നാലാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് അയ്യരിനൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് വിരാട് പടുത്തുയര്‍ത്തിയത്.
ലഞ്ചിന് മുമ്പ് വരെ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ച് നിന്നെങ്കിലും ലഞ്ചിന് ശേഷം വിരാടും അയ്യരും വീണു. ശ്രേയസ് അയ്യര്‍ 50 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ 64 പന്തില്‍ 38 റണ്‍സാണ് വിരാട് നേടിയത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു നേട്ടം വിരാടിനെ തേടിയെത്തിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. 57 ഇന്നിങ്‌സില്‍ നിന്നും 2,101 റണ്‍സാണ് വിരാട് നേടിയത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
വിരാട് കോഹ്‌ലി – 2,101
രേഹിത് ശര്‍മ – 2,097
ചേതേശ്വര്‍ പൂജാര – 1,769
അജിന്‍ക്യ രഹാനെ – 1,589
റിഷബ് പന്ത് – 1,575
രവീന്ദ്ര ജഡേജ – 1.319
മായങ്ക് അഗര്‍വാള്‍ – 1,293
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും എല്ലാ ടീമിലെ താരങ്ങളെയും പരിഗണിക്കുമ്പോള്‍ വിരാട് പത്താം സ്ഥാനത്താണ്. ഫാബ് ഫോറില്‍ വിരാടിന്റെ സഹതാരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമന്‍. 3,987 റണ്‍സാണ് റൂട്ട് നേടിയത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – രാജ്യം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
ജോ റൂട്ട് – ഇംഗ്ലണ്ട് – 86 – 3,987
മാര്‍നസ് ലബുഷാന്‍ – ഓസട്രേലിയ – 71 – 3,641
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 67 – 3,232
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 73 – 2,710
ബാബര്‍ അസം – പാകിസ്ഥാന്‍ – 48 – 2,570
ഉസ്മാന്‍ ഖവാജ – ഓസ്‌ട്രേലിയ – 49 – 2,412
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 2,326
ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 58 – 2,304
ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 45 – 2,160
വിരാട് കോഹ്‌ലി – ഇന്ത്യ – 57 – 2,101
രോഹിത് ശര്‍മ – ഇന്ത്യ – 42 – 2,097
Content Highlight: Virat Kohli becomes leading run scorer in WTC among Indians