| Friday, 15th September 2023, 4:56 pm

ടീമിലില്ലെങ്കിലും കോഹ്‌ലിക്ക് റെസ്റ്റില്ല, വാട്ടർ ബോയിയായി സൂപ്പർ താരം.,വിഡീയോ

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തിൽ വാട്ടർ ബോയ് ആയി ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവം നടക്കുന്നത്.

ഷർദാൾ താക്കൂറിന്റെ പന്തിൽ തൻസിദ് ഹസൻ പുറത്തായ സമയത്തായിരുന്നു കോഹ്‌ലി വാട്ടർ ബോയ് ആയി കളിക്കളത്തിൽ എത്തിയത്. വിരാട് വാട്ടർ ബോയ് ആയി എത്തിയത് മത്സരത്തിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചു. ഇതിനോടകം തന്നെ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

നേരത്തെ പാകിസ്ഥാനെയും ശ്രീലങ്കയയെയും തോൽപ്പിച്ചുകൊണ്ട് ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കോഹ്‌ലിയടക്കമുള്ള പ്രധാന താരങ്ങൾക്കെല്ലാം ടീം വിശ്രമം നൽകിയിരുന്നു. അഞ്ചു മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്.

സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ഷർദാൾ താക്കൂർ, തിലക് വർമ്മ എന്നിവരാണ് ടീമിലേക്ക് വന്നത്. യുവതാരം തിലക് വർമ്മയുടെ ഏകദിന അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം.

Content Highlight: Virat Kohli as water boy in India Bangladesh match in Asia Cup

We use cookies to give you the best possible experience. Learn more