ഐ.പി.എല്ലില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുള്ള
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് അവസാന നിമിഷത്തില്‍ വിജയം സ്വന്തമാക്കാനായിരുന്നു. വിജയസാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ബെംഗളൂരു രാജസ്ഥാനെ തോല്‍പ്പിച്ചത്.
ഈ വിജയത്തിനിടയില്‍ ബെംഗളൂരു ആരാധകര്‍ക്ക് ഒരു ഡാന്‍സ് വീഡിയോ ട്രീറ്റുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. താനും വിരാട് കോഹ്‌ലിയും ഒരു പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യുന്ന റീല്‍സ് വീഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 2008ലെ അനുഷ്‌കയുടെ അരങ്ങേറ്റ ചിത്രമായ റബ് നെ ബനാ ദി ജോഡിയിലെ ഗാനം കൂടിയായ ഡാന്‍സ് പെ ചാന്‍സിനാണ് ഇരുവരും ചുവടുവെക്കുന്നത്.
Video of the day 🎯 [Anushka Insta]
Virat Kohli & Anushka Sharma dancing for a Punjabi song. pic.twitter.com/P6Kqy1FoUu
— Johns. (@CricCrazyJohns) April 24, 2023
ഒരു മികച്ച നര്‍ത്തകിയാണെന്ന് അനുഷ്‌ക മുമ്പും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോയിലെ വിരാടിന്റെ പ്രകടനം ചിരിപടര്‍ത്തുന്നതാണ്. ഇരുവരും ഇടതു കാലില്‍ പിടിച്ച് ഒരു സെ്റ്റപ്പ് കളിക്കുമ്പോള്‍ കോഹ്‌ലിക്ക് അനുഷ്‌കയുടെ വേഗതയില്‍ ഡാന്‍സ്
പൂര്‍ത്തിയാക്കാനാകാതെ താരം പിന്മാറുന്നതും, തുടര്‍ന്ന് അനുഷ്‌കയുടെ ചിരിയോടെയുമാണ് വീഡിയോ അവസാനിക്കുന്നത്.
‘ഡാന്‍സ് പെ ചാന്‍സ്, സ്‌കില്‍സ്,’ എന്ന ക്യാപ്ഷനോടെയാണ് അനുഷ്‌ക വീഡിയോ പങ്കുവെച്ചത്. ഒമ്പത് മണിക്കൂറിനുള്ളില്‍ 1,668,342 പേരാണ് ഈ വീഡിയോ കണ്ടത്. താര ദമ്പതികളെ അഭിവന്ദിച്ചുള്ള ആരാധകരുടെ നിരവധി കമന്റുകളും വീഡിയോക്ക് താഴെ കാണാം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണില്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഒരുമിച്ചുള്ള നിമിഷങ്ങള്‍ മുമ്പും ശ്രദ്ധ നേടിയിരുന്നു. ആര്‍.സി.ബിയുടെ മിക്കവാറും കളിയിലും ഒരു സാധാരണ ആരാധികയെ പോലെ അനുഷ്‌ക സ്‌റ്റേഡിയത്തില്‍ ഉണ്ടാകാറുണ്ട്.
Content Highlight: Virat Kohli & Anushka Sharma dancing for a Punjabi song