| Wednesday, 6th June 2018, 12:47 pm

ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലിയും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും. 41-കാരനായ അമേരിക്കന്‍ ബോക്സിങ് ചാമ്പ്യന്‍ ഫ്ളോയിഡ് മെയ്‌വെതര്‍ ഒന്നാമതായ ഫോബ്സ്മാസികയുടെ പട്ടികയില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ കായിക താരമാണ് കോഹ്‌ലി.

161 കോടിയോളം രൂപ പ്രതിഫലമുള്ള കോഹ്‌ലി പട്ടികയില്‍ 83-ാം സ്ഥാനക്കാരനാണ്. പട്ടികയില്‍ ഒന്നാമതുള്ള മെയ്‌വെതര്‍ രണ്ടായിരം കോടിയോളം രൂപ പ്രതിഫലം പറ്റുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനന്‍ താരം ലയണല്‍ മെസി ഇതിന്റെ പകുതി പ്രതിഫലമേ വാങ്ങുന്നുള്ളൂ.

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 2018 ലെ ലോക കായിക താരങ്ങളുടെ പട്ടികയിലെ ആദ്യ നൂറുപേരില്‍ ഒരു വനിതാ താരം പോലുമില്ലാ എന്നത് ശ്രദ്ധേയമാണ്.

ആദ്യ നൂറില്‍ 40 പേരും ബാസ്‌ക്കറ്റ്ബോള്‍ താരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 32 ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ് ഉണ്ടായിരുന്നത്. മാറ്റ് റ്യാന്‍ നേതൃത്വം നല്‍കുന്ന 18 റഗ്ബി താരങ്ങള്‍ പട്ടികയിലുണ്ട്. ഒമ്പത് താരങ്ങളുള്ള ബേസ് ബോളാണ് മൂന്നാമത്.

We use cookies to give you the best possible experience. Learn more