ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത്തെ ടെസ്റ്റ് ഇംഗ്ലണ്ട് 434 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ മൂന്നാമത്തെ ടെസ്റ്റ് ഇംഗ്ലണ്ട് 434 റണ്‍സിനാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് പരമ്പരയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള സ്‌ക്വാഡില്‍ കളിക്കാന്‍ സാധിച്ചില്ലായിരുന്നു. താരം രണ്ടാമത് അച്ഛനായതില്‍ കുടുംബത്തോടൊപ്പം ഒരു ഇടവേളയിലാണ്. മാത്രമല്ല ഇംഗ്ലണ്ടിനെതിരെയുള്ള ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
എന്നാല്‍ ഹോം പരമ്പരയില്‍ കളിക്കാതെ തന്നെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കുകയാണ് വിരാട്. വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന ബഹുമതിയാണ് വിരാടിനെ തേടിയെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്റര്‍ നാഷണല്‍ ഓള്‍ ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന താരം, ടീം, സെഞ്ച്വറി, അകെ സെഞ്ച്വറി
വിരാട് കോഹ്‌ലി – ഇന്ത്യ – 56 – 80
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 55 – 71
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 53 – 100
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 40 – 55
രോഹിത് ശര്‍മ – ഇന്ത്യ – 38 – 47*
ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റില്‍ ഇതുവരെ വിരാട് 80 സെഞ്ച്വറികളാണ് നേടിയത്. അതില്‍ 56 സെഞ്ച്വറിയും താരം നേടിയത് വിജയിച്ച മത്സരങ്ങളില്‍ നിന്നാണ്. ഐ.പി.എല്ലില്‍ മാത്രമായി താരത്തിന് ഏഴ് സെഞ്ച്വറികളുണ്ട്. ടി-20 ഐയില്‍ ഒരു സെഞ്ച്വറിയും ഏകദിനത്തില്‍ 50ഉം ടെസ്റ്റില്‍ 29 സെഞ്ച്വറിയുമാണ് ഉള്ളത്.
മാത്രമല്ല സച്ചിന്‍ നേടിയ 100 ഇന്റര്‍ നാഷണല്‍ സെഞ്ച്വറി എന്ന ലോക റെക്കോഡ് മറികടക്കാന്‍ വിരാടിന് ഇനി വേണ്ടത് 21 സെഞ്ച്വറികളാണ്. ഈ നേട്ടത്തിലെത്തുന്നത് അത്ര എളുപ്പമല്ലെങ്കിലും വലിയ പ്രതീക്ഷയിലാണ് ആരാധകരും ക്രിക്കറ്റ് ലോകവും.
Content Highlight: Virat Kohli Achieved Another Record