| Wednesday, 2nd May 2018, 5:24 pm

'രക്തത്തിലെഴുതിയ ഒരു കത്ത് എനിക്ക് അന്ന് ലഭിച്ചു'; ഇത്തരത്തില്‍ തന്നെ ആരാധിക്കരുതെന്ന് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കന്നവരുടെ നാടാണ് ഇന്ത്യ. ദേശീയ കായികവിനോദം ഹോക്കിയാണെങ്കിലും ക്രിക്കറ്റിനെ മതമായി കൊണ്ടുനടക്കുന്നവരാണ് ഇന്ത്യക്കാര്‍.

ക്രിക്കറ്റ് താരങ്ങളോടുള്ള സ്‌നേഹം ഗ്രൗണ്ടിലും ഗാലറിയിലും ആരാധകര്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങള്‍ ആരാധന ഭയങ്കരമായ അനുഭവവും സമ്മാനിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം.


Also Read:  ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരെ ശുദ്ധീകരിക്കാന്‍ തങ്ങള്‍ ശ്രീരാമനല്ല: ഉമാഭാരതി


കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് രക്തം കൊണ്ട് എഴുതിയ കത്ത് ലഭിച്ചുവെന്നും ഭീകരമായ അനുഭവമാണിതെന്നും കോഹ്‌ലി പറഞ്ഞു. ഈറോസ് നൗവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

” രക്തത്തില്‍ എഴുതിയ ഒരു കത്ത് എനിക്ക് കിട്ടിയിരുന്നു. അത്ര സുഖകരമായ ഒന്നല്ല അത്. ദല്‍ഹിയില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. ഞാന്‍ കാറില്‍ യാത്ര ചെയ്യവേ ആരോ കാറിനുള്ളിലേക്ക് കടലാസ് എറിയുകയായിരുന്നു. ഞാനത് സെക്യൂരിറ്റിയെ ഏല്‍പ്പിച്ചു. അതെനിക്ക് സ്വീകരിക്കാനാകുമായിരുന്നില്ല.”- വിരാട് പറഞ്ഞു.


Also Read:  യു.പി മന്ത്രി ദളിത് കുടുംബം സന്ദര്‍ശിച്ചു വീട്ടിലേതെന്ന പേരില്‍ കഴിച്ചത് പുറത്തുനിന്നെത്തിച്ച ഭക്ഷണവും വെള്ളവും; ചിത്രങ്ങള്‍ പുറത്തായതോടെ ന്യായവാദവുമായി മന്ത്രി


നേരത്തെ ഐ.പി.എല്‍ മത്സരത്തിനിടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവുമായിരുന്ന സെവാഗിനെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി വയോധികനായ ആരാധകന്‍ എത്തിയത് വാര്‍ത്തയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more