വിരാട ചരിതം തുടര്‍ക്കഥയില്‍ ഒരേട് കൂടി പിന്നിട്ട് വിരാട് കോഹ്‌ലി : നേടിയത് അപൂര്‍വ്വ റെക്കോര്‍ഡ്
Daily News
വിരാട ചരിതം തുടര്‍ക്കഥയില്‍ ഒരേട് കൂടി പിന്നിട്ട് വിരാട് കോഹ്‌ലി : നേടിയത് അപൂര്‍വ്വ റെക്കോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2017, 7:55 pm

ചെന്നൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഇന്ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ കോഹ് ലിയുടെ സമ്പാദ്യം ശതകം മാത്രമായിരുന്നില്ല. നടന്ന് കൊണ്ടിരിക്കുന്ന ഹോം സീസണില്‍ 1000 റണ്‍സെന്ന അപൂര്‍വ്വ നേട്ടത്തിനും വിരാട് അര്‍ഹനായി.


Also Read: സഹതാപ വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥി സഹോദരനേയും സുഹൃത്തിനേയും കൊന്നു ; ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്ക്


ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനാണ് വിരാട്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ നേടിയ 111 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യന്‍ നായകന്‍ 1000 കടന്നത്.

എതിരാളികളില്ലാതെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് കയറുന്ന വിരാടിനെയാണ് 2016 കണ്ടത്. എല്ലാ ഫോര്‍മാറ്റിലും ബൗളര്‍മാരെ വിരാട് കണക്കിന് പരീക്ഷിക്കുകയായിരുന്നു. ഈ സീസണില്‍ 9 ടെസ്റ്റില്‍ നിന്നുമായി 1075 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

89.58 എന്ന എടുത്ത പറയേണ്ട ശരാശരിയിലാണ് വിരാട് 1000 കടന്നത്. വിരാടിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ സാക്ഷാല്‍ സുനില്‍ ഗവാസ്‌കറും വിരേന്ദര്‍ സെവാഗുമാണ്. 2004-5 സീസണിലായിരുന്നു സെവാഗിന്റെ 1105 റണ്‍സ് നേട്ടമുണ്ടായത്. 1978-79 സീസണില്‍ ഗവാസ്‌കര്‍ 1027 റണ്‍സ് നേടിയിരുന്നു.