| Wednesday, 6th December 2017, 7:58 pm

'ഇവനാണ് നായകന്‍'; കളി കൈവിട്ടെന്നു കണ്ടപ്പോള്‍ ഇശാന്തിന് ആവേശം പകരാന്‍ ഗ്യാലറിയോട് കയ്യടിക്കാന്‍ പറഞ്ഞ് വിരാട്; ഏറ്റെടുത്ത് ഗ്യാലറിയും, വീഡിയോ

എഡിറ്റര്‍

ന്യൂദല്‍ഹി: ആരാണ് യഥാര്‍ത്ഥ നായകന്‍? വിജയത്തില്‍ ആഘോഷിക്കുകയും പരാജയത്തില്‍ തളരുകയും ചെയ്യുന്നവനല്ല മറിച്ച് കൂടെയുള്ളവര്‍ വീഴുമെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് കരുത്ത് നല്‍കുന്നവനായിരിക്കും യഥാര്‍ത്ഥ നായകന്‍. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ പൂര്‍വ്വികരായ സൗരവ്വ് ഗാംഗുലിയുടേയും എം.എസ് ധോണിയുടേയും പിന്‍ഗാമിയാണെന്ന് ഉറപ്പു പറയാം.

ഇന്ന് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമായിരുന്നു. വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ഇടയ്‌ക്കൊന്ന് പാളിയപ്പോള്‍ ഗ്യാലറിയെ കൂട്ടു പിടിച്ച് ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ് വിരാട്.

ഇന്ന് ലങ്കയുടെ രണ്ട് വിക്കറ്റുകള്‍ മാത്രമേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താന്‍ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ നിരാശയിലായി. തുടരെ തുടരെ നടത്തിയ തിരിച്ചു വരവ് ശ്രമങ്ങളെ എല്ലാം ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ ചെറുത്തു നില്‍ക്കുകയും ചെയ്തു. ഇതോടെ കളി കൈവിട്ട് പോകുമെന്ന് തോന്നിത്തുടങ്ങിയതോടെയായിരുന്നു കോഹ്‌ലി ഇടപെട്ടത്.


Also Read: കാത്തിരുന്ന് മടുത്തവര്‍ക്കിതാ സന്തോഷ വാര്‍ത്ത; വിരാടും അനുഷ്‌കയും ഒരുമിക്കുന്നു; വിവാഹം അടുത്തയാഴ്ച്ച ഇറ്റലിയില്‍


ചിരിച്ചു കൊണ്ട് പ്രത്യേക താളത്തില്‍ നിര്‍ത്താതെ വിരാട് കയ്യടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതു കണ്ടതും അരികിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയും കയ്യടിക്കാന്‍ ആരംഭിച്ചു. പിന്നെയത് മറ്റുള്ളവരും ഏറ്റെടുത്തു. നായകന്‍ പകര്‍ന്നു നല്‍കിയ ആവേശം പന്തെറിഞ്ഞ ഇശാന്ത് ശര്‍മ്മയ്ക്ക് ആത്മവിശ്വാസം നല്‍കി. ഇശാന്തിന്റെ മുഖത്തും പന്തിലും അത് പ്രകടമായിരുന്നു. അടുത്ത പന്തെറിയാനായി ഇശാന്ത് തയ്യാറെടുക്കവെ കോഹ് ലി സ്വയം കയ്യടിക്കുന്നതിനോടൊപ്പം ഗ്യാലറിയോടും കയ്യടിക്കാന്‍ ആവശ്യപ്പെട്ടതോടെ രംഗം കൊഴുത്തു.

ലങ്കന്‍ ഇന്നിംഗ്‌സ് 243-5 എന്ന നിലയിലെത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതോടെ തുടര്‍ച്ചയായ ഒമ്പതു വിജയ പരമ്പരകള്‍ പിന്നിട്ട ടീമായി ഇന്ത്യ മാറി. ഈ നേട്ടം നേടുന്ന രണ്ടാമത്തെ ടീമാണ് കോഹ്‌ലിയുടെ ഇന്ത്യ.

വീഡിയോ കാണാം

എഡിറ്റര്‍

We use cookies to give you the best possible experience. Learn more