| Friday, 15th December 2017, 4:13 pm

വിരുഷ്‌കയ്ക്ക് സ്‌പെഷ്യല്‍ വിവാഹ സമ്മാനമയച്ച് രണ്‍വീര്‍-ദീപിക താര ജോഡി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇറ്റലിയില്‍ വെച്ചു നടന്ന ഈ താരവിവാഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച് സന്ദേശങ്ങളയച്ചത്.

എന്നാല്‍ ബോളിവുഡിലെ ഹോട്ട് പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ചേര്‍ന്ന് ഒരു സെപെഷ്യല്‍ ഗിഫ്റ്റു തന്നെ അയച്ചിരിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍ക്ക്. അതിമനോഹരമായൊരു ഫ്‌ളവര്‍ ബൊക്കേയാണ് രണ്‍വീറും ദീപികയും നവ ദമ്പതികള്‍ക്ക് സമ്മാനിച്ചത്. റോസാപ്പൂക്കളാല്‍ അലങ്കരിച്ച ബൊക്കേയുടെ കൂടെ രണ്‍വീറിന്റെയും ദീപികയുടെയും പേരെഴുതിയ കാര്‍ഡും ഉണ്ടായിരുന്നു.

2010 ല്‍ രണ്‍വീര്‍ സിങും അനുഷ്‌ക ശര്‍മ്മയും ഒന്നിച്ചഭിനയിച്ച “ബാന്റ് ബജാ ബാറാത്ത്” എന്ന ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. പിന്നീട് രണ്‍വീര്‍ ദീപിക പദുകോണുമായും, അനുഷ്‌ക വിരാടുമായും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ഇവരുടെ സൗഹൃദത്തെ ബാധിച്ചില്ലെന്നതിന്റെ തെളിവാണ് ഈ വിവാഹ സമ്മാനമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more