കൊളംബോ: ഡാബ് സെലിബ്രേഷനുകള്‍ കായിക ലോകത്ത് അത്ര പുതിയ സംഗതിയൊന്നുമല്ല. എന്നാല്‍ ക്രിക്കറ്റ് ലോകത്ത് ഡാബ് ഇന്നും വലിയ പോപ്പുലര്‍ അല്ല. ഓസീസ് താരം ഉസ്മാന്‍ ഖ്വാജയും മോയിസെസ് ഹെന്റിക്വസും നേരത്തെ ഡാബ് സെലിബ്രേഷന്‍ നടത്തിയിട്ടുണ്ടെകിലും.
ഡാന്‍സ് മൂവായ ഡാബ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഓപ്പണ്‍ കെ.എല്‍ രാഹുലും. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു ഇരുവരുടേയും ഡാബ് ഡാന്‍സ് സെലിബ്രേഷന്‍.
ലങ്കന്‍ താരം ദിമുത് കരുണരത്‌നെ പുറത്തായതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വ്യത്യസ്തമായ ആഘോഷം. രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പായിരുന്നു ലങ്കന്‍ താരം പുറത്തായത്.
കുണരത്‌നെയുടെ ബാറ്റില്‍ നിന്നും പന്ത് സില്ലി പോയിന്റില്‍ നിന്ന രാഹുലിന്റെ കയ്യിലേക്ക് പതിക്കുകയായിരുന്നു. ആദ്യമൊന്ന് തട്ടിക്കളിച്ചെങ്കിലും പന്ത് കയ്യിലൊതുക്കിയ രാഹുല്‍ ആഘോഷം തുടങ്ങുകയായിരുന്നു. ഒപ്പം വിരാടും കൂടിയതോടെ സംഗതി കളറായി.
നേരത്തെ 622 ന് 9 എന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്ക രണ്ട് വിക്കറ്റിന് 50 എന്ന നിലയിലാണ്.
— Cricvids (@Cricvids1) August 4, 2017