| Sunday, 19th July 2020, 7:35 am

'ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ പേരാമ്പ്ര ഹോസ്പിറ്റലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശം'; പ്രചരിക്കുന്ന വാട്ട്‌സാപ്പ് സന്ദേശം തെറ്റെന്ന് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തെക്കാള്‍ കൂടുതല്‍ അധികൃതരെ വലയ്ക്കുന്ന ഒന്നാണ് രോഗത്തിന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍. അത്തരത്തിലൊന്നാണിപ്പോള്‍ പേരാമ്പ്ര ഹോസ്പിറ്റലിന്റെ പേരില്‍ പ്രചരിക്കുന്നത്.

’16-07-2020 വൈകുന്നേരം 5 മണിക്ക് ശേഷം ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ 18-08-2020 കല്ലോട് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പലേരി ഉള്ള കൊവിഡ് രോഗി നീതി സ്റ്റോറിലും ബാദുഷയിലും സന്ദര്‍ശിച്ചിട്ടുണ്ട്’– ഇതായിരുന്നു വാട്ട്‌സാപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം.

എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജസന്ദേശമാണെന്ന് പേരാമ്പ്ര ഹോസ്പിറ്റല്‍ അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദേശത്തെത്തുടര്‍ന്ന് ആശങ്കയിലായ ജനങ്ങള്‍ ഹോസ്പിറ്റലില്‍ വിളിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ്  വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞത്.

തുടര്‍ന്ന് പേരാമ്പ്ര ഹോസ്പിറ്റല്‍ അധികൃതര്‍ ഫേസ്ബുക്കിലൂടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുകയായിരുന്നു.

ഈ സന്ദേശം തെറ്റാണെന്നും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന യാതൊരു ഉത്തരവും ഇതുവരെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ലെന്നുമാണ് ഹോസ്പിറ്റലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂലൈ 16 ന് ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൊവിഡ് രോഗികള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും പേരാമ്പ്ര ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കടപ്പാട്: ഫാക്ട് ക്രസന്റോ മലയാളം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more