വോട്ട് മറിക്കാൻ നിർദേശം നൽകുന്ന വീഡിയോ വൈറൽ; ബി.ജെ.പിയിൽ കനത്ത പോര്
Kerala
വോട്ട് മറിക്കാൻ നിർദേശം നൽകുന്ന വീഡിയോ വൈറൽ; ബി.ജെ.പിയിൽ കനത്ത പോര്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th April 2024, 8:46 am

വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ നിന്നും 30 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോ വിവാദമായി.

ജില്ലാ സെക്രട്ടറി എം. മോഹനന്‍ മേഖലാ ഭാരവാഹി രാംദാസ് മണലേരി എന്നിവര്‍ വോട്ട് മറിക്കാന്‍ നിര്‍ദേശം നൽകുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തിനൂര് നീലിയങ്ങോട് തയ്യുള്ളതില്‍ ഭാസ്‌കരന്റെ വീഡിയോയായിരുന്നു തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത്.

ഈ വിഷയം ബി.ജെ.പിയില്‍ വന്‍തോതില്‍ പൊട്ടിത്തെറിക്ക് കാരണമായി. ഈ വിഷയത്തിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരു വ്യക്തിയെ ലഹരി നല്‍കി സി.പി.ഐ.എം പ്രാദേശിക നേതൃത്വം വ്യാജ വീഡിയോ സന്ദേശം നിർമിച്ചതാണെന്നാണ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് പേടിച്ച സി.പി.എം അണികളില്‍ നിന്നും വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്ന ഭയത്തില്‍ നിന്നാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്തതെന്നും ഭാസ്‌കരന്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അല്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തിയ എല്ലാവരെയും പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് നേതാക്കൾ പറഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Viral video instructing to change vote for BJP, Heavy battle in BJP