| Sunday, 14th January 2024, 1:35 pm

'താങ്കൾ എന്റെ ഐഡൾ ആണ്, ഒരു പാട്ട് പാടട്ടെ'; എ.ആർ. റഹ്മാനെ അത്ഭുതപ്പെടുത്തിയ ഫ്രഞ്ച് ആരാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘നിങ്ങൾ എന്റെ ആരാധനാപാത്രമാണ്, ഞാൻ നിങ്ങൾക്കായി ഒരു ഗാനം ആലപിച്ചോട്ടെ’യെന്ന് ആരാധിക പറഞ്ഞപ്പോൾ സാക്ഷാൽ എ. ആർ റഹ്മാൻ പോലും കരുതി കാണില്ല പാടാൻ പോവുന്നത് ഈ പാട്ടായിരിക്കുമെന്ന്.

എ.ആർ. റഹ്മാന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സെലിനേഡി മേറ്റഹെരിയെന്ന ഫ്രഞ്ച് ഗായികയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.

കാറിലിരിക്കുന്ന എ. ആർ. റഹ്മനോട്, സാർ ഞാൻ നിങ്ങൾക്ക് വേണ്ടിയൊരു പാട്ട് പാടട്ടെയെന്ന് പറഞ്ഞാണ് സെലിനേഡി ഗാനം ആലപിക്കാൻ തുടങ്ങുന്നത്. ഏതെങ്കിലും പാട്ട് പാടുമെന്ന് പ്രതീക്ഷിച്ചിരുന്ന റഹ്മാന് മുന്നിൽ അദ്ദേഹം തന്നെ കമ്പോസ് ചെയ്ത ഇന്ത്യക്കാർ എന്നും ഏറ്റു പാടുന്ന മാ തുജേ സലാം എന്ന് തുടങ്ങുന്ന വന്ദേമാതരമാണ് അവർ പാടിയത്.

ഗിറ്റാർ വായിച്ച് വന്ദേമാതരം പാടുന്ന ഗായികയുടെ പാട്ട് സ്വന്തം ഫോണിൽ പകർത്തി അഭിനന്ദിക്കുന്ന റഹ്മാനെയും വീഡിയോയിൽ കാണാം.

ഇതിന് പിന്നാലെ സെലിബ്രേറ്റികളടക്കം നിരവധി പേരാണ് വീഡിയോക്ക്‌ കമന്റുമായി വന്നത്. പുറമേ നിരവധി ഇന്ത്യൻ മാധ്യമങ്ങളും ഇത്‌ വാർത്തയാക്കി.

നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും കുറഞ്ഞ നിമിഷം കൊണ്ട് ഒരുപാട് പേര് വീഡിയോ കണ്ട് കഴിഞ്ഞു.

Content Highlight: Viral  Vedio Of A.R. Rahman Fan Girl

Latest Stories

We use cookies to give you the best possible experience. Learn more