| Tuesday, 8th May 2018, 8:05 pm

'പ്ലീസ് എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ'; സമരത്തിനിടെ അറസ്റ്റ് ചെയ്യാനായി പോലീസുകാരന്റെ കൈ വിടാതെ പിടിച്ച് എം.എം ഹസന്‍ (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് നടത്തിയ ഉപരോധസമരത്തില്‍ നാടകീയ രംഗങ്ങള്‍. കളക്ടറേറ്റില്‍ നടന്ന ഉപരോധസമരത്തിന്റെ ഉദ്ഘാടകനായെത്തിയ ഹസനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ മടിച്ചപ്പോള്‍ അങ്ങോട്ട് ചെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ പ്രസംഗം അവസാനിപ്പിച്ച് മണിക്കൂറികള്‍ കഴിഞ്ഞും ഒരു പൊലീസുകാരന്‍ പോലും അറസ്റ്റ് ചെയ്യാന്‍ എത്താത്തതാണ് ഹസനെയും നേതാക്കളെയും ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.


Read Also : ബാബു കൊല്ലപ്പെട്ടത് മുഖ്യമത്രിക്കെതിരെ സംസാരിച്ചിതിനെന്നു ആര്‍.എസ്.എസ് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് പുതുച്ചേരി മുഖ്യമത്രിക്കെതിരെയുള്ള പ്രസംഗം


ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഹസനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പൊലീസുകാരനെ കണ്ടെത്തി കൊണ്ട് വന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പൊലീസുകാരന്‍ പോവുകയായിരുന്നു. പോവാതിരിക്കാന്‍ പൊലീസുകാരന്റെ കൈ ഹസന്‍ മുറുകെ പിടിച്ചെങ്കിലും ജീപ്പ് വിളിച്ച് വരാമെന്ന് പറഞ്ഞ് പൊലീസുകാരന്‍ പോവുകയായിരുന്നു.

ജീപ്പ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ പൊലീസുകാരന്‍ പിന്നെ തിരിച്ച് വന്നില്ല. പ്പോഴാണ് “അവര്‍ വരുന്നില്ലെങ്കില്‍ നമുക്ക് അങ്ങോട്ട് നടക്കാന്നെ” എന്ന് ഒരു പ്രവര്‍ത്തകന്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് പൊലീസ് ജീപ്പിന് അടുത്തേക്ക് പോയി കെ.പി.സി.സി പ്രസിഡന്റ് അറസ്റ്റ് വരിച്ച് രക്ഷപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതെല്ലാം ക്വാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.


വീഡിയോ കാണാം

We use cookies to give you the best possible experience. Learn more