വാഷിംഗ്ടണ്‍: സ്വവര്‍ഗാനുരാഗികളായ ദമ്പതികളുടെ വീഡിയോ നീക്കം ചെയ്ത് ടിക്-ടോക്ക്. കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ടിക് -ടോക് സ്വവര്‍ഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തത്.
അടുത്തിടെ വെഡിംഗ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികളുടെ വീഡിയോ ആണ് ടിക്ക് ടോക്ക് നീക്കം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സുന്ദസ് മാലിക്കും അഞ്ജലി ചക്രയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന കാരണം പറഞ്ഞ് ടിക് ടോക് നീക്കം ചെയ്യുകയായിരുന്നു. അതേ സമയം ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഞ്ജലി ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. ഇവര്‍ വീഡിയോ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്’ ടിക് ടോക്ക് ഈ വീഡിയോനീക്കം ചെയ്തു. അപ്പോള്‍ ഹോമോഫോബിയയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശരിയാണ്.
അഞ്ജലി തങ്ങളുടെ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു. ടിക് ടോക്കിനെ ത്രെഡില്‍ ടാഗുചെയ്ത അഞ്ജലി വീഡിയോ നീക്കം ചെയ്യാനുള്ള കാരണം വിശദീകരിക്കാന്‍ ടിക്ടോക്കിനോട് ആവശ്യപ്പെടുകയും ചെയ്തു.
അഞ്ജലിയുടെ പോസ്റ്റിനെ പിന്തുണച്ചും ടിക് ടോക്കിനെ വിമര്‍ശിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് ഇരുവരും വിവാഹിതരായത്.