15 മിനുട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടോ? രാഹുല്‍ഗാന്ധിയെ പരിഹസിച്ച നരേന്ദ്രമോദിയോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ വൈറലാവുന്നു
Narendra Modi
15 മിനുട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടോ? രാഹുല്‍ഗാന്ധിയെ പരിഹസിച്ച നരേന്ദ്രമോദിയോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ വൈറലാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 7:14 pm

കോഴിക്കോട്: സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാമോ എന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് ചോദ്യങ്ങള്‍ വൈറലാവുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചും പെട്രോള്‍ വിലവര്‍ദ്ധനവിനെക്കുറിച്ചുമൊക്കെ 15 മിനിറ്റ് വീതം ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമുണ്ടോയെന്നാണ് മാധ്യമപ്രവര്‍ത്തകയായ മനില സി മോഹന്റെ പോസ്റ്റ്.

ഗുജറാത്ത് വംശഹത്യ, പെട്രോള്‍ വില വര്‍ദ്ധനവ്, അഖ്‌ലാഖ്, ജുനൈദ്, ആസിഫ, നജീബ്, കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്, അദാനിയും അംബാനിയുമായുള്ള കൂട്ട്, ആധാര്‍, കര്‍ഷക ആത്മഹത്യ തുടങ്ങിയ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളെ പരാമര്‍ശിച്ചാണ് പോസ്റ്റ്.


Read | പ്രിയപ്പെട്ട മോദിജീ… യെദ്യൂരപ്പ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് താങ്കളൊന്നു പറയാമോ; മോദിയ്ക്കുനേരെ കൗണ്ടര്‍ വെല്ലുവിളിയുമായി സിദ്ധരാമയ്യ


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പതിനഞ്ചു മിനുട്ട് പേപ്പറില്ലാതെ പ്രസംഗിക്കാമോ എന്ന്
രാഹുല്‍ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്,
പതിനഞ്ചു മിനുട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടോ?
പതിനഞ്ചു മിനുട്ട് പെട്രോള്‍ വിലവര്‍ധനയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാന്‍?പതിനഞ്ച് മിനുട്ട് നോട്ട് നിരോധനം സംബന്ധിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍? പതിനഞ്ചു മിനുട്ട്മുഹമ്മദ് അഖ്‌ലാഖിനേയും ജുനൈദിനേയും ആസിഫയേയും നജീബിനേയും കുറിച്ച്
വെറുതേ സംസാരിക്കാന്‍? പതിനഞ്ച് മിനുട്ട് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ ലോംഗ് മാര്‍ച്ചിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍? പതിനഞ്ച് മിനുട്ട് അദാനിയും അംബാനിയുമായുള്ള സൗഹൃദത്തിന്റെ ആഴം പങ്കുവെക്കാന്‍? പതിനഞ്ച് മിനുട്ട് റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച്? ആധാറിനെക്കുറിച്ച്? കര്‍ഷക ആത്മഹത്യയെക്കുറിച്ച് പറയാന്‍?
പറഞ്ഞു വരുമ്പോള്‍ഒരുപാടുണ്ട്. പതിനഞ്ച് മിനുട്ടുകള്‍ വീതം മാറ്റിവെച്ചാല്‍
വര്‍ഷങ്ങളോളം നിശ്ശബ്ദനായിരിക്കാന്‍ വേണ്ടത്രയും വിഷയങ്ങള്‍.

എന്നിട്ടാണ് ചുമ്മാ…. പതിനഞ്ച് മിനുട്ടിന്റെ ഉഡായിപ്പ് വെല്ലുവിളി.

പതിനഞ്ചു മിനുട്ട് പേപ്പറില്ലാതെ പ്രസംഗിക്കാമോ എന്ന് രാഹുൽ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രധാനമന്ത്രി…

Posted by Manila C Mohan on Tuesday, 1 May 2018

കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കടലാസില്‍ നോക്കാതെ സംസാരിക്കാനാവുമോ എന്ന് രാഹുലിനെ മോദി വെല്ലുവളിച്ചത്. “രാഹുല്‍ നിങ്ങള്‍ക്ക് ഒരു കടലാസ് കഷണം പോലും നോക്കാതെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാനാകുമോ..? ഹിന്ദിയിലോ കന്നഡയിലോ നിങ്ങളുടെ അമ്മയുടെ മാതൃഭാഷയിലോ നിങ്ങള്‍ക്ക് സംസാരിക്കാം. 15 മിനിറ്റില്‍ കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.” – എന്നായിരുന്നു മോദിയുടെ വെല്ലുവിളി.


Read | ‘പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു; ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു’: ലിഗയുടെ സഹോദരി ഇലിസ്


പാര്‍ലിമെന്റില്‍ തന്നോട് 15 മിനിറ്റ് സംവാദം നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോ എന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് പ്രതികരണമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

രാഹുലിന്റെ വെല്ലുവിളിയെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും രംഗത്തെത്തിയിരുന്നു. “എന്തിന് 15 മിനുട്ട് മാത്രം സംസാരിക്കണം. 15 മണിക്കൂറ് വേണമെങ്കിലും സംസാരിച്ചോളൂ. ആരും നിങ്ങളുടെ സംസാരം കേള്‍ക്കാന്‍ വരില്ല. രാഹുല്‍ ഗാന്ധിയുടെ 15 മിനുട്ടില്‍ കൂടുതലുള്ള പ്രസംഗം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് പോലും കേള്‍ക്കാന്‍ താത്പര്യമില്ല. പിന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി” എന്നായിരുന്നു നിതിന്‍ ഗഡ്ഗരിയുടെ പ്രതികരണം.