ബോഡി ഷേമിങ്, റേപ്പ്, ജോക്ക്, സെക്‌സിസ്റ്റ് ജോക്ക് എന്നിവയാല്‍ സമ്പന്നമായിരുന്നു മലയാള സിനിമ. ആ കാലഘട്ടത്തില്‍ അത് കേട്ട് പ്രേക്ഷകര്‍ ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങളിലൂടെയാണ് സിനിമ കടന്നുപോയത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചര്‍ച്ചയാവുകയും ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന ഡയലോഗുകള്‍ക്ക് ചിരിക്കേണ്ടതില്ലെന്നും പ്രേക്ഷകര്‍ തീരുമാനിച്ചത് സിനിമയില്‍ ഷിഫ്റ്റുണ്ടാക്കി.
പൊളിറ്റിക്കല്‍ കറക്ടനെസിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഡയലോഗുകള്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ സിനിമാക്കാര്‍ സജീവ ശ്രദ്ധ കാണിക്കാന്‍ ആരംഭിച്ചത് പോസിറ്റീവായ മാറ്റമാണ് സിനിമയില്‍ കൊണ്ടുവന്നത്. പഴയ സിനിമകളില്‍ അധിക്ഷേപകരമായ ഡയലോഗുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്.
ദിലീപ് നായകനായ മീശ മാധവനിലെ ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്നു കാവ്യ മാധവന്റെ കഥാപാത്രത്തെ നോക്കി ‘നിനക്ക് ഞാന്‍ ആണ്‍കുട്ടിയാണെന്ന് തെളിയിക്കണമല്ലേടി ഗുണ്ടുമുളകേ, കിടക്കുന്ന കിടപ്പില്‍ ഒരു റേപ്പ് അങ്ങോട്ട് വെച്ചുതന്നാലുണ്ടല്ലോ,’ എന്ന ദീലിപിന്റെ കഥാപാത്രം പറയുന്ന രംഗം എസ്.എം.എം.ഡി ഗ്രൂപ്പില്‍ ജയകൃഷ്ണന്‍ മണ്ണാറത്തൊടി എന്ന പ്രൊഫൈലാണ് പങ്കുവെച്ചത്.
‘പൊളിറ്റിക്കല്‍ കറക്ട്നസ് (പൊ.ക.കള്‍) കാരണം ഇത് പോലുള്ള ഫണ്‍ സീനുകള്‍ ഇനി ഉണ്ടാവുമോ. ദിലീ പേട്ടന്‍ സിനിമകള്‍ മിസ് ചെയ്യുന്നവര്‍ ഉണ്ടോ,’ എന്നാണ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നോക്കിയവര്‍ അമ്പരന്ന് പോകുന്ന കമന്റുകളാണ് കണ്ടത്.
‘ഇതുപോലത്തെ ‘ഫണ്‍’ സീനുകള്‍ ഇനി ഉണ്ടാവേണ്ട, ദിലീപേട്ടന്‍ സിനിമകള്‍ മിസ്സ് ചെയ്യുന്നില്ല,’ എന്നാണ് കമന്റ് ബോക്‌സില്‍ ആവര്‍ത്തിച്ച് നിരവധി പേര്‍ കമന്റ് ചെയ്തത്.
‘ഇത് കേട്ടിട്ട് പണ്ടും ചിരി വന്നിട്ടില്ല. ഇപ്പോഴും ചിരി വന്നിട്ടില്ല, ഇത്തരം തമാശകള്‍ അന്ന് ചിരിച്ചപോലെ ഇന്ന് ആര് ചിരിക്കാനാണ്? ഇത്തരം ‘കോമഡികള്‍’ ഗ്ലോറിഫൈ ചെയ്യുന്നവര്‍ മാനസികമായി ഒരുപാട് വളരാനുണ്ടെന്ന് മനസിലാക്കണം,’ എന്നിങ്ങനെയും ചില കമന്റുകള്‍ വന്നിരുന്നു. അതേസമയം പോസ്റ്റ് സാര്‍ക്കാസ്റ്റിക്കാണെന്നും ചിലര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടി.
Content Highlight: viral comment on meesa madhavan movie scene post