കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ഹിറ്റായിരുന്നു. അഞ്ച് വയസ്സുകാരിയായ വൃദ്ധി വിശാല്‍ ആയിരുന്നു ഈ വൈറലായ ഡാന്‍സര്‍.
സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ വേദിയില്‍ വെച്ചായിരുന്നു വൃദ്ധി വിശാലിന്റെ പ്രകടനം. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്‍ജുന്‍ ചിത്രമായ അലാ വൈകുണ്ഡപുരമിലോയിലെ രാമുലോ രാമുല എന്ന പാട്ടിനുമായിരുന്നു വൃദ്ധി ചുവടുവെച്ചത്.
പാട്ടുകളിലെ വിജയ് യുടെയും അല്ലു അര്‍ജുന്റെയും സ്റ്റെപ്പുകള്‍ തന്നെയായിരുന്നു കുഞ്ഞു വൃദ്ധിയും കളിച്ചത്. ടെലിവിഷനില്‍ നോക്കി വൃദ്ധി സ്വയം പഠിച്ചെടുത്തതാണ് ഈ സ്റ്റെപ്പുകളെന്നും നിരവധി പേര്‍ അഭിനന്ദനമറിയിച്ചു വിളിച്ചുവെന്നും അച്ഛന്‍ വിശാല്‍ പറയുന്നു.
നേരത്തെ തന്നെ നിരവധി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ച വൃദ്ധിയെ തേടി സിനിമയില്‍ നിന്ന് പുതിയ അവസരം വന്നിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ കടുവയില്‍ വൃദ്ധി അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ മകളായിട്ടാണ് വൃദ്ധിയെത്തുന്നതും സൂചനകളുണ്ട്.
മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സീരിയിലിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെ കുടുംബസദസ്സുകള്‍ക്ക് സുപരിചിതയാണ് വൃദ്ധി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക