വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു.
ചിത്രത്തില്‍ പാര്‍വതിയെന്ന കഥാപാത്രമായിട്ടാണ് നിഖില വിമല്‍ എത്തിയത്. സിനിമക്ക് പുറത്ത് ഏറെ തമാശകള്‍ പറഞ്ഞിരിക്കുന്ന താരം ഗുരുവായൂരമ്പല നടയില്‍ വളരെ സീരിയസായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ നിഖിലയെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്.
പാര്‍വതിയെന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ കഥയും കഥാപാത്രങ്ങളും കറങ്ങുന്നതെന്നും അവളാണ് സിനിമയുടെ സെന്റര്‍ പോയിന്റെന്നും സംവിധായകന്‍ പറയുന്നു. അവിടെ നിഖിലക്ക് ഫ്രീഡം കൊടുത്ത് തമാശയിലൂടെ പോകാന്‍ പറ്റില്ലെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
‘നിഖിലയുടെ കഥാപാത്രം അങ്ങനെ തന്നെയാണ്. ആ പാര്‍വതിയെന്ന കഥാപാത്രം നില്‍ക്കുന്നതിന് ചുറ്റുമാണ് ഈ സിനിമ കറങ്ങുന്നത്. അവളാണ് നമ്മുടെ സെന്റര്‍ പോയിന്റ്. ഈ കഥയും കഥാപാത്രങ്ങളും അവള്‍ക്ക് ചുറ്റുമാണ് കറങ്ങുന്നത്. അവിടെ പുള്ളിക്കാരിക്ക് ഫ്രീഡം കൊടുത്ത് തമാശയിലൂടെ പോകാന്‍ പറ്റില്ല.
ആ കഥാപാത്രം സീരിയസായി ഇരിക്കുമ്പോള്‍ കഥ മുന്നോട്ട് പോകും, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. സത്യത്തില്‍ പാര്‍വതിയൊന്ന് വാ തുറന്നാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളു. സിനിമ മുന്നോട്ട് പോകാന്‍ വേണ്ടി നമ്മള്‍ അവളെ സംസാരിക്കാന്‍ വിടാഞ്ഞതാണ്. നിഖിലക്ക് അവിടെ കൂടുതല്‍ ഫ്രീഡം ഉണ്ടായിരുന്നില്ല,’ വിപിന്‍ ദാസ് പറഞ്ഞു.
Content Highlight: Vipin Das Talks About Nikhila Vimal