മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.
ഗുരുവായൂരമ്പല നടയുടെ വിജയത്തിന് ശേഷം തമിഴ് നടൻ എസ്.ജെ.സൂര്യ -ഫഹദ് ഫാസിൽ എന്നിവരെ നായകന്മാരാക്കി ഒരു ഗ്യാങ്സ്റ്റർ കോമഡി ചിത്രം ചെയ്യുമെന്ന് വിപിൻ ദാസ് പറഞ്ഞിരുന്നു. അത് കൂടാതെ എസ്. ജെ സൂര്യയോട് മറ്റൊരു തമിഴ് ചിത്രത്തിന്റെ കഥ താൻ പറഞ്ഞിരുന്നുവെന്ന് വിപിൻ ദാസ് പറയുന്നു.
അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും എന്ന കഥ തമിഴിലേക്ക് മാറ്റാനായി ഒരാളെ കൊണ്ടുവന്നപ്പോൾ ആ കഥ തനിക്ക് വർക്ക് ആവാതെ ആയെന്നും വിപിൻ പറയുന്നു. തന്റെ സിനിമകൾ എപ്പോഴും വർക്ക് ആയിട്ടുള്ളത് ബേസിൽ ജോസഫ്, ആമിർ ഖാൻ പൃഥ്വിരാജ് എന്നിവരെയെല്ലാം പോലുള്ള സംവിധായകർക്കാണെന്നും വിപിൻ ദാസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എസ്. ജെ സൂര്യക്ക് ഞാൻ മറ്റൊരു സിനിമയുടെ കഥ നൽകിയിരുന്നു. എസ്.ജെ സൂര്യയെ മീറ്റ് ചെയ്ത് കഥ പറഞ്ഞപ്പോൾ പുള്ളിക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. കഥ തമിഴിൽ എഴുതിയെടുക്കാൻ ഞങ്ങൾ ഒരു എഴുത്തുകാരനെ വെച്ചു.
മലയാളത്തിലാണല്ലോ എഴുതിയത്. തമിഴിക്ക് മാറ്റിയപ്പോൾ എനിക്കത് വർക്ക് ആവുന്നില്ല. അത് എഴുതിയ ആൾക്കും മനസിലായി, ഇയാൾ വേറേ എന്തോ ആണ് കാണുന്നതെന്ന്.
എനിക്ക് തോന്നുന്നത്, ഞാൻ എപ്പോഴും പെട്ടെന്ന് കണക്റ്റ് ആയിട്ടുള്ളത് സംവിധായകരുമായിട്ടാണ്. അതിപ്പോൾ എസ്.ജെ സൂര്യയാണെങ്കിലും പൃഥ്വിരാജ് ആണെങ്കിലും ബേസിൽ ആണെങ്കിലും ആമിർ ഖാനാണെങ്കിലും അങ്ങനെയുള്ള സംവിധായകരാണ് എന്നെ വിളിച്ചിട്ടുള്ളതും എന്റെ സിനിമ മനസിലാക്കിയിട്ടുള്ളതും,’വിപിൻ ദാസ് പറയുന്നു.