മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.
മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.
എന്നാൽ ജയ ജയ ജയ ജയഹേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിപിൻ ദാസ് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.
വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ബേസിൽ ജോസഫ്, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്.
പൃഥ്വിയേയും ബേസിൽ ജോസഫിനെയും അഭിനയിപ്പിക്കുന്നത് എളുപ്പമായിരുന്നുവെന്നും ബേസിലും പൃഥ്വിയും എല്ലാം തമാശകൾക്കും ഒരുപോലെ നിന്നിരുന്നുവെന്നും വിപിൻ പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു വിപിൻ ദാസ്.
‘അവരെ അഭിനയിപ്പിക്കുന്നതാണ് ഏറ്റവും എളുപ്പം. അനാവശ്യമായ ഇടപെടലുകൾ രണ്ടു പേരിൽ നിന്നുമുണ്ടായില്ല. അവരുടേതായ റോളുകൾ മെച്ചപ്പെടുത്താൻ എന്തു ചെയ്യണം എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്.
ഞാൻ എന്തെങ്കിലും ചോദിച്ചാൽ മാത്രമേ പലപ്പോഴും അഭിപ്രായം പോലും പറയാറുണ്ടായിരുന്നുള്ളൂ. പലരും പറയും പോലെ റഫ് ആൻഡ് ടഫ് ആയി പൃഥിയെ തോന്നിയതേ ഇല്ല. ഞാനും ബേസിലുമൊക്കെയൊത്തുള്ള തമാശകളിലേക്ക് രാജു ഇറങ്ങി വന്നു എന്നതു കൗതുകമായിരുന്നു,’വിപിൻ ദാസ് പറയുന്നു.
Content Highlight: Vipin Das Talk About Prithviraj