മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.
മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.
എന്നാൽ ജയ ജയ ജയ ജയഹേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിപിൻ ദാസ് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.
ജയ ജയ ജയ ജയഹേയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടപ്പോൾ എല്ലാവരും പേടിച്ചിരുന്നുവെന്നും ഫൈനൽ ഔട്ട് കണ്ടപ്പോഴാണ് എല്ലാവർക്കും പടം ഇഷ്ടമായതെന്നും വിപിൻ ദാസ് പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിഷ്വലുകളിലൂടെ മാത്രമല്ല, ശബ്ദത്തിലൂടെയും കൂടെയാണ് ഒരു സീൻ വർക്കാവുക എന്ന തോന്നൽ എപ്പോഴുമുണ്ട്. മാത്രമല്ല, വിഷ്വലിൽ വർക്ക് ചെയ്യുന്നതിൻ്റെ പത്തിരട്ടി സമയം ഞാൻ ശബ്ദത്തിന് കൊടുക്കും. അപ്പോഴേ സിനിമ പൂർണമാവു എന്നൊരു ബോധ്യമുണ്ട്.
‘ജയ ജയ ജയ ജയ ഹേ’ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടപ്പോൾ എല്ലാവരും പേടിച്ചിരുന്നു. മ്യൂസിക് ഉൾപ്പെടുത്തി ഫൈനൽ ഔട്ട് കണ്ടപ്പോഴാണ്, കൊള്ളാമെന്ന് എല്ലാവർക്കും തോന്നിയത്. അതിലെ ഫൈറ്റിങ് സീനിൽ കമൻ്ററി വയ്ക്കുന്നതിനോട് ക്രൂവിൽ ആർക്കും താത്പര്യമുണ്ടായിരുന്നില്ല.
മിക്‌സിങ് ടൈമിലും പലരും പറഞ്ഞു, അതുമാറ്റാമെന്ന്. പുതിയൊരു സംഭവം പരീക്ഷിക്കുമ്പോൾ എല്ലാവർക്കും പേടിയുണ്ടാവുമെന്നത് സ്വാഭാവികമാണ്. പക്ഷേ, അത് രസമായിരിക്കുമെന്ന് എനിക്ക് തീർച്ചയായിരുന്നു,’വിപിൻ ദാസ് പറയുന്നു.
Content Highlight: Vipin Das Talk About Jaya Jaya Jaya Jayahe Movie