മുദ്ദുഗൗവിനുശേഷമുള്ള അഞ്ചുവർഷം ഒരു ഡിപ്രഷൻ കാലമായിരുന്നു: വിപിൻ ദാസ്
Entertainment
മുദ്ദുഗൗവിനുശേഷമുള്ള അഞ്ചുവർഷം ഒരു ഡിപ്രഷൻ കാലമായിരുന്നു: വിപിൻ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 8:45 am

മുദുഗൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി കരിയർ തുടങ്ങിയ വ്യക്തിയാണ് വിപിൻ ദാസ്. കോമഡി സിനിമയിലൂടെ ആരംഭിച്ച വിപിൻ ദാസ് അടുത്തതായി ചെയ്ത ചിത്രം ത്രില്ലർ ചിത്രമായ അന്താക്ഷരിയായിരുന്നു.

എന്നാൽ ജയ ജയ ജയ ജയഹേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിപിൻ ദാസ് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയഹേ. വളരെ സീരിയസായ ഒരു വിഷയത്തെ തമാശയിലൂടെ അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ.

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

ആദ്യ സിനിമയായ മുദ്ദുഗൗവിനു ശേഷം അഞ്ചുവർഷത്തോളം തനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്നും അതൊരു ഡിപ്രഷൻ കാലമായിരുന്നുവെന്നും വിപിൻ ദാസ് പറയുന്നു. അന്നത്തെ തിരക്കഥകളാണ് ഇപ്പോൾ സിനിമകളാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു വിപിൻ.

‘അതൊരു യാത്രയാണെന്ന് ഇപ്പോഴാണെനിക്ക് തോന്നുന്നത്. അന്നത് അതിജീവനത്തിൻ്റെ ഭാഗമായിരുന്നു. ആ സമയത്ത് എന്തും ചെയ്യും. ‘മുദ്ദുഗൗ’വിനുശേഷം അഞ്ച് വർഷത്തോളം സിനിമകളൊന്നും ചെയ്യാൻ പറ്റിയില്ല.

അതൊരു ഡിപ്രഷൻ കാലമായിരുന്നു. എഴുത്തും ചിന്തകളുമൊക്കെയുണ്ട് എങ്കിലും ഒന്നും പ്രവാർത്തികമാകുന്നില്ല. പക്ഷേ, പിന്നീടതുകൊണ്ട് ഗുണമുണ്ടായി. അന്നത്തെ തിരക്കഥകളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്,’വിപിൻ ദാസ് പറയുന്നു.

 

 

Content Highlight: Vipin das Talk About His Film Journey