| Friday, 25th October 2024, 9:25 pm

ഞാൻ പതിനായിരം തവണ കണ്ട ആ ചിത്രത്തിൽ ബോറടിച്ച കുറെ രംഗങ്ങളുണ്ട്: വിപിൻ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം തിയേറ്ററിൽ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

തന്റെ സിനിമകളിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും താൻ ചെയ്യാറുണ്ടെന്ന് പറയുകയാണ് വിപിൻ ദാസ്. അത് ഉറപ്പുവരുത്തിയ ശേഷമാണ് ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്തതെന്നും കണ്ടപ്പോൾ ബോറടിച്ച ഒരുപാട് സീനുകൾ സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്‌തെന്നും വിപിൻ ദാസ് പറയുന്നു. സിനിമ ചെയ്യുമ്പോൾ ആ കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘ബേസിക്കലി സിനിമയിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറാതിരിക്കാനുള്ള എല്ലാ പരിപാടിയും ഞാൻ എടുത്തിട്ടുണ്ട്. ആ ഉറപ്പിലാണ് ഗുരുവായൂരമ്പല നടയിൽ ഇറക്കിയിട്ടുള്ളത്. എന്റെ ഇറങ്ങിയ മൂന്ന് സിനിമയിലും ഞാൻ ആ ഗ്യാരണ്ടി പറയാം.

ഒരു സെക്കന്റ്‌ പോലും കണ്ണെടുക്കാൻ പറ്റില്ലെന്ന് ഉറപ്പായിട്ടും ഞാൻ വിശ്വസിക്കുന്നു. ഞാൻ തന്നെ കണ്ടിട്ട് എനിക്ക് ബോറടിക്കുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്. ഞാനൊരു പതിനായിരം തവണ ഗുരുവായൂരമ്പല നടയിൽ കണ്ടിട്ടുണ്ടാവും. അങ്ങനെ കണ്ടിട്ട് എനിക്ക് ബോറടിച്ച് എത്രയോ സീനുകൾ ഞാൻ ഒഴിവാക്കിയിട്ടുണ്ട്.

ചിലപ്പോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാവുന്ന സീനുകളുണ്ടാവും. പക്ഷെ ഞാൻ വിടില്ല, ഇവിടെ ആളുകളുടെ ശ്രദ്ധ പോവുമെന്ന് പറഞ്ഞ് ഞാൻ അത് ഡിലീറ്റ് ചെയ്യാൻ പറയും. കോസ്റ്റ്യൂമെല്ലാം നന്നായിട്ടുണ്ടെന്ന് വൈഫിനോട് എല്ലാവരും പറയുമ്പോൾ ആളുകളുടെ സീൻ കഥയിൽ നിന്ന് വിട്ട് പോവുമെന്ന് ഞാൻ പറയും.

ഞാൻ അങ്ങനെ ശ്രദ്ധിക്കുന്നുണ്ട്. തിയേറ്ററിൽ ഇരിക്കുന്ന ആളുകളുടെ ശ്രദ്ധ സ്‌ക്രീനിൽ നിന്ന് ഫോണിലേക്ക് പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇങ്ങനെ ശ്രദ്ധിച്ചാൽ അതൊക്കെ സാധ്യമാവും. വേറേ ഒന്നിനെ കുറിച്ചും ചിന്തിക്കണ്ട,’വിപിൻ ദാസ് പറയുന്നു.

Content Highlight: Vipin Das Says That He Watch Guruvayoorambala nadayil In ten Thousand Times

We use cookies to give you the best possible experience. Learn more