| Friday, 5th July 2024, 10:13 pm

ഗുരുവായൂരമ്പല നടയിലിലെ ആ ഡയലോഗ് പൊളിറ്റിക്കലി ഇന്‍കറക്ടല്ലേ എന്ന് സുപ്രിയ എന്നോട് ചോദിച്ചിരുന്നു: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ 90 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായിരുന്നു.

ചിത്രത്തില്‍ പൊളിറ്റിക്കലി ഇന്‍കറക്ടായിട്ടുള്ള സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. ആരെയും വേദനിപ്പിച്ചുകൊണ്ടുള്ള ബോഡിഷെയിമിങ് ജോക്കുകളും പൊളിറ്റിക്കലി ഇന്‍കറക്ടായിട്ടുള്ള ഡയലോഗുകളും താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് വിപിന്‍ ദാസ് പറഞ്ഞു. താന്‍ മുമ്പ് ചെയ്ത ജയ ജയ ജയഹേ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് തടസമായി നില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ആ തടസം തനിക്ക് ഇഷ്ടമാണെന്നും വിപിന്‍ ദാസ് പറഞ്ഞു.

ഗുരുവായൂരമ്പല നടയിലില്‍ പൃഥ്വിരാജും ബേസിലും മദ്യപിച്ചുകൊണ്ട് സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീന്‍ കണ്ട് പൊളിറ്റിക്കലി ഇന്‍കറക്ടല്ലേ എന്ന് സുപ്രിയ ചോദിച്ചെന്നും അവരുടെ കഥാപാത്രങ്ങള്‍ നെഗറ്റീവായതുകൊണ്ട് അവര്‍ക്ക് അങ്ങനെ പറയാമെന്ന് പറഞ്ഞ് കണ്‍വിന്‍സ് ചെയ്‌തെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ദാസ് ഇക്കാര്യം പറഞ്ഞത്.

‘മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള തമാശകള്‍ ഞാന്‍ ഒരു സിനിമയിലും മനഃപൂര്‍വം ഉള്‍പ്പെടുത്താറില്ല. കാരണം, ജയ ജയ ജയഹേ എനിക്ക് ഉണ്ടാക്കിത്തന്ന ഇമേജുണ്ട്. ആ സിനിമ എന്റെ മുന്നില്‍ ഇത്തരം കാര്യങ്ങള്‍ക്ക് തടസമായി നില്‍ക്കുന്നുണ്ട്. ആ തടസം എനിക്കിഷ്ടമാണ്. ഗുരുവായൂരമ്പല നടയിലില്‍ പൃഥ്വിയുടെയും ബേസിലിന്റെയും കഥാപാത്രങ്ങള്‍ വെള്ളമടിച്ചുകൊണ്ട് സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീനുണ്ട്. അത് കണ്ട് സുപ്രിയ ചോദിച്ചത്, ‘ഇത് ശരിയാണോ, ഇങ്ങനെയൊക്കെ സംസാരിക്കാമോ’ എന്നായിരുന്നു.

ആനന്ദനും വിനുവും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ്. അവര്‍ക്ക് ഇങ്ങനെ സംസാരിക്കാം. പക്ഷേ പൃഥ്വിയും ബേസിലും സ്ത്രീകളെപ്പറ്റി സംസാരിച്ചാലാണ് കുഴപ്പം. ജോമോന്റെ ക്യാരക്ടറിന്റെ ഡയലോഗും പൊളിറ്റിക്കലി ഇന്‍കറക്ടാണ്. പക്ഷേ അയാളെ സൈക്കോ ആയിട്ടാണ് അവതരിപ്പിച്ചത്. അയാള്‍ക്കും അത്തരത്തില്‍ സംസാരിക്കാം. അതില്‍ പ്രശ്നമില്ല,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about how he convinced Supriya for including politically incorrect dialogue in Guruvayoor Ambalanadayil

Latest Stories

We use cookies to give you the best possible experience. Learn more