| Tuesday, 2nd October 2018, 8:47 am

തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്‌കറും; കണ്ണീരടക്കാനാകാതെ ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സൈബര്‍ ലോകം. കാല്‍നൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളില്‍ വെളിച്ചം പകര്‍ന്നുനിന്ന ബാലഭാസ്‌കറിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തിയത്.

രണ്ടുദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകള്‍ പുറത്തുവന്നിരുന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തെ കണ്ണീരിലാഴ്ത്തി പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത വിടവാങ്ങല്‍.

Image result for balabhaskar

തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപമാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ മരത്തിലിടിച്ചത്. സുഹൃത്ത് അര്‍ജ്ജുന്‍, ഭാര്യ ലക്ഷ്മി, തേജസ്വിനി ബാല എന്നിവരാണ് കാറിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.


Read Also : “ഞാന്‍ ആര്‍ത്തവമുള്ളപ്പോള്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. ആ സമയത്ത് എന്റെ ശരീരം ആശുദ്ധമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല”; ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിക്കെതിരെ സംഘപരിവാറുകാരുടെ സൈബര്‍ തെറിവിളി


കുഞ്ഞിനായുള്ള നേര്‍ച്ചയ്ക്കുവേണ്ടി ക്ഷേത്രത്തില്‍പ്പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. പുലര്‍ച്ചെ നാലരയ്ക്ക് വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ മകള്‍ ബാലഭാസ്‌ക്കറിന്റെ മടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു മകള്‍.

12-ാം വയസിലാണ് ബാലഭാസ്‌കര്‍ സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയത്. 17-ാം വയസില്‍ മംഗല്യപല്ലക് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ സിനികളിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍, മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായക് റാം, ഹരിഹരന്‍, പാശ്ചാത്യ സംഗീതഞ്ജന്‍ ലൂയി ബാങ്ക്, ഫസല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജുഗല്‍ബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി.

1978 ജൂലൈ പത്തിന് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ഗായകന്‍, സംഗീതസംവിധായകന്‍, വയലിനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ഫ്യൂഷന്‍, കര്‍ണാടക സംഗീത മേഖലയലില്‍ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസില്‍ അമ്മാവന്‍ ബി ശശികുമാറില്‍നിന്ന് കര്‍ണാകട സംഗീതത്തില്‍ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ്, ആദ്യമായ് തുടങ്ങിയവയടക്കം നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, മാര്‍ ഇവാനിയസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. സഹോദരി മീര

We use cookies to give you the best possible experience. Learn more