ന്യൂദല്‍ഹി: അക്രമം ജെ.എന്‍.യുവിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല മുന്‍ വി.സി സുധീര്‍ കുമാര്‍ സോപോരി. ജെ.എന്‍.യു ക്യാമ്പസില്‍ നടന്ന ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
” ചര്‍ച്ച, സംവാദം, വിശദീകരണം അതിനൊക്കെ ശേഷം തീരുമാനം അതായിരുന്നു മുന്‍പ് ജെ.എന്‍.യുവില്‍ പിന്തുടര്‍ന്നിരുന്ന രീതി. വിദ്യാര്‍ത്ഥികളുടെയുംഅധ്യാപകരുടെയും മറ്റ് പ്രവര്‍ത്തകരുടെയുമൊക്കെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത. അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.”, അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
ജെ.എന്‍.യു വില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സുധീര്‍കുമാര്‍ ജെ.എന്‍.യുവില്‍ നടന്ന സംഭവംവേദനിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
” അധികാരികള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ മുന്‍കയ്യെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. കൃത്യമായ ആശയ വിനിമയം നടക്കാത്തതുകൊണ്ടാണ് വിശ്വാസം ഇല്ലാതാവുന്നത്.”, അദ്ദേഹം പറഞ്ഞു.
താന്‍ വി.സി ആയിരിക്കുന്ന സമയത്ത് എപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തന്റെ വാതില്‍ തുറന്നിരിക്കാറുണ്ടെന്നും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു ഡയറി സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജനുവരി 5ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നേരെയുമുണ്ടായ അക്രമത്തില്‍ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നെന്ന് വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ പറഞ്ഞിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷും ഇടതുപക്ഷത്തുള്ളവരും ചേര്‍ന്നാണ് ജെ.എന്‍.യുവില്‍ അക്രമമഴിച്ചുവിട്ടതെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതിന് ശേഷമാണ് വി.സിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ