Kerala
സിന്തൈറ്റ് ഫാക്ടറിയിലെ സി.ഐ.ടി.യു സമരത്തിനിടെ സംഘര്‍ഷം; ജീവനക്കാരുടെ ഭാര്യമാര്‍ക്കുനേരെ ചാണകമേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 12, 05:36 am
Tuesday, 12th June 2018, 11:06 am

കോലഞ്ചേരി: സിന്തൈറ്റ് ഫാക്ടറിയില്‍ സി.ഐ.ടി.യു സമരത്തിനിടെ സംഘര്‍ഷം. ജോലിയ്ക്കുവന്ന സിന്തൈറ്റ് ഫാക്ടറിയിലെ ജീവനക്കാരുടെ ഭാര്യമാര്‍ക്കുനേരെ ചാണകമെറിഞ്ഞു. ജീവനക്കാര്‍ക്ക് പിന്തുണയുമായെത്തിയ കുടുംബാംഗങ്ങളെയാണ് സമരക്കാര്‍ ആക്രമിച്ചത്.

സമരക്കാരാണ് ചാണകമെറിഞ്ഞതെന്ന് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി. സമരക്കാര്‍ പിടിച്ചുതള്ളിയെന്ന് സിന്തെറ്റ് ഫാക്ടറി ജീവനക്കാരന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:  ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ദിലീപ് പിന്‍വലിച്ചു

അതേസമയം സമരം കഴിഞ്ഞ പത്ത് ദിവസമായി സമാധാനപരമായാണ് തുടരുന്നതെന്നും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സി.ഐ.ടി.യു പറഞ്ഞു. മറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ സമരം തകര്‍ക്കാനുള്ളതാണെന്നും സി.ഐ.ടി.യു പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത ട്രാന്‍സ്ഫറുകള്‍ റദ്ദു ചെയ്യുക, വാര്‍ഷിക ബോണസ്സുകളും ഡി.എ.യും നല്‍കുക എന്നിങ്ങനെ പത്ത് ആവശ്യങ്ങളുന്നയിച്ചാണ് സി.ഐ.ടി.യു സമരം നടത്തുന്നത്.

WATCH THIS VIDEO: