| Friday, 26th February 2021, 5:53 pm

വികസനത്തെ പറ്റി മമതയ്ക്ക് എന്തറിയാം? മമതയ്ക്ക് നേരെ സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മമതയ്ക്ക് വികസനം എന്താണെന്ന് പോലുമറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബംഗാളില്‍ നടത്തിയ ബി.ജെ.പി റാലിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

വികസനത്തെ പറ്റി മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല. ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, സ്മൃതി പറഞ്ഞു.

അതേസമയം ബംഗാളില്‍ മമത ബാനര്‍ജി അധികാരത്തിലേറിയതു മുതല്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ജനങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അതിന് മറുപടി നല്‍കുമെന്നും സ്മൃതി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

ബി.ജെ.പിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളുമായി കൊല്‍ക്കത്തയിലുണ്ട്.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Smrity Slams Mamatha Banerjee

Latest Stories

We use cookies to give you the best possible experience. Learn more