പൗരത്വഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്ക് നേരെയുള്ള അക്രമണം; യു.പി പൊലീസിനോട് റിപ്പോര്‍ട്ട് തേടി അലഹബാദ് ഹൈക്കോടതി
CAA Protest
പൗരത്വഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്ക് നേരെയുള്ള അക്രമണം; യു.പി പൊലീസിനോട് റിപ്പോര്‍ട്ട് തേടി അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 8:49 pm

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ ഉണ്ടായ അക്രമണങ്ങളില്‍ അലഹബാദ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. 28 പേരാണ് യു.പിയില്‍ പൗരത്വ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്.

ഏഴിലധികം ഹരജികളാണ് പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോടതിയില്‍ എത്തിയത്. പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടേയും വൈദ്യപരിശോധന റിപ്പോര്‍ട്ട് എന്നിവ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പൊലീസ് അക്രമണത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി പ്രതിഷേധത്തിനെതിരെ പൊലീസ് ഏറ്റവും അക്രമാസക്തമായ നിലയിലേക്ക് നീങ്ങിയത് ഉത്തര്‍പ്രദേശിലായിരുന്നു. പ്രതിഷേധത്തിനിടെയിലും അതിന് ശേഷവും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ യു പി പൊലീസ് സ്വീകരിച്ച ക്രൂര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video