തനിക്ക് ഡയറ്റിലൊന്നും വലിയ വിശ്വാസമില്ലായിരുന്നെന്നാണ് നടി പറയുന്നത്. എന്നാല്‍ എപ്പൊഴോ പുതിയൊരു ലൈഫ് സ്റ്റൈല്‍ പിന്തുടരണമെന്ന തോന്നലുണ്ടായി. പിസയോടുള്ള പ്രേമമൊക്കെ മാറ്റിവെച്ചു. ഗ്രീന്‍ ടീയ്ക്കും ഇലയ്ക്കറികള്‍ക്കും പിന്നാലെയായി. അതോടെ തന്റെ ഭാരം കുറയാനും തുടങ്ങിയെന്ന് വിനുത വെളിപ്പെടുത്തുന്നു.
ഇതിന് പുറമേ ജിമ്മില്‍ പോകലും ശീലമാക്കി. ആഴ്ചയില്‍ മൂന്ന് തവണ ജിമ്മില്‍ പോകും. ഒന്നര മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യും. വര്‍ക്ക് ഔട്ടിന് ശേഷം രണ്ട് മുട്ടയും കുറച്ച് പഴങ്ങളും കഴിക്കും. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ കഴിക്കും. ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും ശീലമാക്കിയെന്നും വിനുത.
66 കിലോ ഗ്രാമായിരുന്നു വിനുതയുടെ വെയ്റ്റ്. ഇതിപ്പോള്‍ 58 കിലോ ആയി. രണ്ടുമാസം കൊണ്ടാണ് ഈ മാറ്റമുണ്ടായതെന്നും അവര്‍ പറയുന്നു.
വെയ്റ്റ് കുറഞ്ഞത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. 23കാരിയായ തനിക്ക് കുറേക്കൂടി പ്രായം തോന്നിച്ചിരുന്നു പറങ്കിമലയില്‍. എന്നാലിന്ന് തനിക്ക് തന്റെ പ്രായത്തില്‍ തന്നെ സ്‌ക്രീനിലെത്താമെന്ന ആത്മവിശ്വാസമായെന്നും വിനുത വ്യക്തമാക്കി.