തിരുവനന്തപുരം: 24 ന്യൂസ് റിപ്പോര്‍ട്ടറായ സഹിന് ആന്റണിക്ക് നേരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി. ജോണിന്റെ ഒളിയമ്പ്. പുരാവസ്തു തട്ടിപ്പ് കേസില്‍ സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം പരാമര്‍ശിച്ചുള്ള വിനുവിന്റെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്.
പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്റെ പേര് പേര് പരാമര്‍ശിക്കാതെ വിനു ട്വീറ്റ് ചെയ്തത്.
പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ … ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ….. ദൈവമുണ്ട് …..!🙏🙏🙏
— VINU V JOHN (@vinuvjohn) October 13, 2021
മുട്ടില്‍ മരംമുറി കേസില്‍ 24 ചാനല്‍ റീജ്യണല്‍ ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം പ്രതികളുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വന്നത് ബ്രേക്കിംഗ് ന്യൂസായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ റേറ്റിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഏഷ്യാനെറ്റും 24ഉം പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയത്.
മോൻസൻ ചെലവഴിച്ചതെല്ലാം പരാതിക്കാരിൽ നിന്ന് തട്ടിയെടുത്ത പണമാണ്. 2016മുതൽ കൊച്ചി പ്രസ് ക്ലബ് എത്ര ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് ചോദിക്കുന്നില്ല. 2020 ൽ സഹിൻ ആന്റണി വഴിവന്ന രണ്ടരലക്ഷം എങ്കിലുംതിരിച്ചു കൊടുക്കണം. ആത്മാഭിമാനമുള്ള മാധ്യമ പ്രവർത്തകർ പിരിവിട്ട് കൊള്ളമുതൽ മടക്കിക്കൊടുക്കണം. https://t.co/RhCQTsUrrg
— VINU V JOHN (@vinuvjohn) October 9, 2021