| Monday, 8th August 2016, 1:56 pm

സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ എന്തു സംഭവിക്കും; ഇരുപതാം നൂറ്റാണ്ടിലെ ചില സ്ത്രീ വിരുദ്ധ പോസ്റ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിചിത്ര കാരണങ്ങള്‍ ഉയര്‍ത്തിയായിരുന്നു സ്ത്രീകളുടെ വോട്ടവകാശത്തെ തടയാന്‍ ഇവര്‍ ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രചരണങ്ങളും നടത്തി. ഇത്തരത്തില്‍ 1900-1914 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചില പോസ്റ്റുകളാണ് താഴെ നല്‍കുന്നത്.


സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എല്ലാ കാലത്തും സമരം നടത്തേണ്ടി വന്നിട്ടുണ്ട്. മുന്നോട്ടു വരാന്‍ ശ്രമിക്കുമ്പോഴെല്ലാം “കര്‍ത്തവ്യങ്ങളെ” കുറിച്ച് ഓര്‍മ്മപ്പെടുത്തി സ്ത്രീകളെ തടയാനാണ് സമൂഹം ശ്രമിച്ചിട്ടുള്ളത്. പല രാജ്യങ്ങളും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും നല്‍കിയത് ഈയടുത്ത് മാത്രമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്ത്രീകള്‍ക്ക് സമ്മതിദാനവകാശം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ പലയിടങ്ങളിലായി നിരവധി സമരങ്ങള്‍ നടന്നു. 1893ല്‍ ന്യൂസിലാന്‍ഡാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ സ്വതന്ത്ര രാഷ്ട്രം.

എന്നാല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെതിരെ അക്കലാത്ത് ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. വിചിത്ര കാരണങ്ങള്‍ ഉയര്‍ത്തിയായിരുന്നു സ്ത്രീകളുടെ വോട്ടവകാശത്തെ തടയാന്‍ ഇവര്‍ ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നിരവധി പ്രചരണങ്ങളും നടത്തി. ഇത്തരത്തില്‍ 1900-1914 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചില പോസ്റ്റുകളാണ് താഴെ നല്‍കുന്നത്.

We use cookies to give you the best possible experience. Learn more