കല്‍ക്കരിപ്പാടം, സ്‌പെക്ട്രം തുടങ്ങി യു.പി.എ സര്‍ക്കാരിന്റെ കാലത്തെ വിവാദ ഇടപാടുകള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയാണെന്ന വെളിപ്പെടുത്തലുമായി മുന്‍ സി.എ.ജി വിനോദ് റായ് രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് റായിയുടെ ഈ വെളിപ്പെടുത്തല്‍. വിനോദ് റായിയുമായി അര്‍ണബ് ഗോസ്വാമി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഫേസ് ടു ഫേസ് : വിനോദ് റായ് | അര്‍ണബ് ഗോസ്വാമി:
മൊഴിമാറ്റം: ജിന്‍സി.ടി.എം
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
അര്‍ണബ് ഗോസ്വാമി:വിനോദ് റായ് ഞങ്ങളുമായി സഹകരിക്കാന്‍ തയ്യാറായതിന് നന്ദി. കുറേ മുമ്പേ തന്നെ താങ്കളുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് വേണ്ടി ഞാന്‍ ശ്രമിച്ചിരുന്നു. ഈ അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ താങ്കളെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു.
വിനോദ് റായ്:ഞാന്‍ നിങ്ങളെ ഒഴിവാക്കിയതല്ല. മാധ്യമങ്ങളോട് ദിവസവും ചര്‍ച്ച ചെയ്യേണ്ട തരത്തിലുള്ള ഒരു ജോലിയായിരുന്നില്ല എന്റേത്.
അര്‍ണബ് ഗോസ്വാമി: നിങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ജനങ്ങളെ അത് വേദനിപ്പിച്ചു.
വിനോദ് റായ്: അങ്ങനെയല്ല. സര്‍വീസിലിരിക്കെ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. വിരമിച്ചശേഷമാണ് ഞാന്‍ മാധ്യമങ്ങളോട് വിശദമായി സംസാരിക്കാന്‍ തുടങ്ങിയത്.
[]അര്‍ണബ് ഗോസ്വാമി: നിങ്ങള്‍ ഞങ്ങളോട് സംസാരിക്കാന്‍ ഇപ്പോള്‍ തയ്യാറാണോ?
വിനോദ് റായ്: തീര്‍ച്ചയായും.
അര്‍ണബ് ഗോസ്വാമി:എഴുത്തിലൂടെ ജനങ്ങളും രാഷ്ട്രവും അറിയേണ്ടതെന്ന് കരുതുന്ന കുറേക്കാര്യങ്ങള്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാം. ” നോട്ട് ജസ്റ്റ് ആന്‍ എക്കൗണ്ട്, ദ ഡയറി ഓഫ് എ നാഷന്‍സ് കോണ്‍ഷ്യന്‍സ്” എന്ന പുസ്തകം എഴുതിയതിനെ ഞാന്‍ അഭിനന്ദിക്കുന്നു.
വിനോദ് റായ്: നന്ദി. സുപ്രീം കോടതിയുടെ ഇന്റലക്ച്വല്‍ പ്രോപ്പേര്‍ട്ടി റൈറ്റ്‌സിനെ ഏതെങ്കിലും തരത്തില്‍ ഞാന്‍ ലംഘിച്ചോ എന്ന് എനിക്കറിയില്ല. സി.എ.ജി വെറുമൊരു “മുനിം” (എക്കൗണ്ടന്റ്) അല്ലെന്നും അതൊരു ഭരണഘടനാപരമായ ചുമതലയാണെന്നും ഒരു വിധിയില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട് തീരുമാനിച്ചത്.
അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: എന്ത് കൊണ്ട് പറയാനാവില്ല, എന്താണ് സുതാര്യം എന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ അറിയേണ്ടതുണ്ട്. അതുകൊണ്ട് ഞാന്‍ എല്ലാ കാര്യവും വെളിപ്പെടുത്തും. എന്താണ് ഉത്തരവാദിത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഞങ്ങള്‍ അറിഞ്ഞിരിക്കണം. അതിന് വേണ്ടിയാണ് ഞാന്‍ ഈ പുസ്തകം എഴുതിയിരിക്കുന്നത്.
അര്‍ണബ് ഗോസ്വാമി:കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായും കല്‍ക്കരി ഇടപാടുമായും ബന്ധപ്പെട്ട് തങ്ങളുടെ പേരുകള്‍ ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയക്കാര്‍ സമീപിച്ചെന്ന് ഒന്നുരണ്ടാഴ്ച മുമ്പ് നിങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആരൊക്കെയാണ് ഈ രാഷ്ട്രീയക്കാര്‍?
വിനോദ് റായ്: ആ വാര്‍ത്തയില്‍ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ ഒരു പരിധിവരെ ശരിയായി ഉദ്ധരിച്ചിട്ടില്ല. പി.എ.സിയുടെയും ജെ.പി.സിയുടെ മീറ്റിങ് സമയത്ത് അതൊഴിവാക്കണം, ഇതൊഴിവാക്കണം എന്നെല്ലാം ആവശ്യപ്പെട്ട് നിരവധി പേര്‍ എന്നെ സമീപിച്ചിട്ടുണ്ടെന്നാണ് പുസ്തകത്തില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ 2ജി കേസുമായി ബന്ധപ്പെട്ട പി.എ.സി മീറ്റിങ്ങിന് ശേഷം കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിയെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു.
അര്‍ണബ് ഗോസ്വാമി: ആ കോണ്‍ഗ്രസ് എം.പിമാര്‍ ആരൊക്കെ?
അര്‍ണബ് ഗോസ്വാമി: അവരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം കോണ്‍ഗ്രസ് എം.പിമാരില്‍ പലരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
വിനോദ് റായ്: ആ പേരുകള്‍ ഇപ്പോള്‍ ഓര്‍മിക്കാന്‍ കഴിയുന്നില്ല. പക്ഷെ, സഞ്ജയ് നിരുപം, അശ്വിനി കുമാര്‍, സന്ദീപ് ദീക്ഷിത് എന്നീ കോണ്‍ഗ്രസ് എം.പിമാര്‍ ആ മീറ്റിങ്ങുകളില്‍ പങ്കെടുത്തിരുന്നു. പക്ഷെ ഇവരിലാരൊക്കെയാണ് എന്നോട് അങ്ങിനെ പറഞ്ഞതെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല.
അര്‍ണബ് ഗോസ്വാമി: പക്ഷെ ഈ എം.പിമാരെല്ലാം വിവിധരീതിയില്‍ പ്രധാനമന്ത്രിയെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാവില്ലേ.
വിനോദ് റായ്: പക്ഷെ ആ സമയത്ത് റിപ്പോര്‍ട്ട് പുറത്തായിരുന്നു. പ്രധാനമന്ത്രി രാജയ്ക്കയച്ച കത്തും, തിരിച്ച് ഇങ്ങോട്ട് വന്ന കത്തുമെല്ലാം പുറത്തായിരുന്നു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങളാണ് ടെലികോം മന്ത്രിയെടുത്ത തീരുമാനങ്ങള്‍. ഇതെല്ലാം പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് നമ്മള്‍ അദ്ദേഹത്തെ ഒഴിവാക്കുക.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: പക്ഷെ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു.. അവിടെ യുക്തിയും യുക്തിയില്ലായ്മയുമൊന്നും നോക്കിയില്ല.
അര്‍ണബ് ഗോസ്വാമി:അവര്‍ അതിന് ശ്രമിച്ചു അല്ലേ?
വിനോദ് റായ്: പക്ഷെ അപ്പോള്‍ അവര്‍…
അര്‍ണബ് ഗോസ്വാമി: പക്ഷെ അവര്‍ ശ്രമിച്ചു.
വിനോദ് റായ്: എന്നാല്‍ റിപ്പോര്‍ട്ട് അപ്പോഴേക്കും പുറത്തായിരുന്നു.
അര്‍ണബ് ഗോസ്വാമി: എന്നിട്ടും അവര്‍ ശ്രമിച്ചു, അല്ലേ?
വിനോദ് റായ്: അതെ, പക്ഷെ റിപ്പോര്‍ട്ട് അപ്പോഴേക്കും പുറത്തായിരുന്നു.
അര്‍ണബ് ഗോസ്വാമി: അവര്‍ നിങ്ങളോട് എന്താണ് ആവശ്യപ്പെട്ടത്?
വിനോദ് റായ്: പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ഫലവുമില്ല. അവരുടേത് വ്യര്‍ത്ഥമായ ഒരു ശ്രമമായിരുന്നു.
അര്‍ണബ് ഗോസ്വാമി: ഈ കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിയ്ക്ക് ചുറ്റും ഒരു രക്ഷാകവചമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അവര്‍ എന്തിനാണ് അത് ചെയ്തത്?
വിനോദ് റായ്: 2010 ഏപ്രിലില്‍ പി.എ.സി രൂപീകരിക്കുമ്പോള്‍ ഞങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നില്ല. 2010 നവംബര്‍ 16നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്ന് പി.എ.സി ചെയര്‍മാന്‍ 2ജിയുമായി ബന്ധപ്പെട്ട് മീറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുവരെ ഞങ്ങള്‍ക്കൊരു റിപ്പോര്‍ട്ട് തയ്യാറാക്കാനായിട്ടില്ലെന്ന് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. അതുകൊണ്ട് അദ്ദേഹം സ്വമേധയാ മീറ്റിങ്ങുകള്‍ നടത്തി. ജൂണ്‍ 20നായിരുന്നു ആദ്യമീറ്റിങ്.
അര്‍ണബ് ഗോസ്വാമി: നിങ്ങള്‍ പറഞ്ഞതിലേക്ക് മടങ്ങിവരാം. ആദ്യം ഈ കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്. നേരത്തെ നിങ്ങള്‍ പറഞ്ഞകാര്യം ഉദ്ധരിക്കപ്പെട്ടപ്പോള്‍, അത് കൃത്യമല്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു, പക്ഷെ അത് വ്യക്തമാക്കണം. വിനോദ് റായ് ഒരു വ്യക്തിയെന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു, ദേശീയത കാത്തുസൂക്ഷിച്ചു, സി.എ.ജിയുടെ അന്തസ്സ് നിലനിര്‍ത്തി, നിങ്ങള്‍ ഏറ്റെടുത്ത ഭരണഘടനാപരമായ ചുമതല കൃത്യതയോടെ നിറവേറ്റിയെന്നൊക്കെ. അപ്പോള്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിയാന്‍ നിങ്ങളുടെ അടുത്ത് വരുമ്പോള്‍ നിങ്ങള്‍ പറയുന്നു, ചില കാര്യങ്ങള്‍ ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന്. നിങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടില്‍ തങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യു.പി.എ സര്‍ക്കാരിന്റെ ഭാഗമായ മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചതിനെക്കുറിച്ച് നിങ്ങള്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ പറയാമോ?
വിനോദ് റായ്: തീര്‍ച്ചയായും, അതാണ് ഞാന്‍ പറഞ്ഞത്……
അര്‍ണബ് ഗോസ്വാമി: എനിക്ക് തോന്നുന്നത് ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനുള്ള സമയമായെന്ന്
വിനോദ് റായ്: അതെ, ഒരോന്നിനെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാം.
അര്‍ണബ് ഗോസ്വാമി: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരെങ്കിലും വന്നോ?
വിനോദ് റായ്: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എന്നെ സ്വാധീനിക്കാന്‍ ആരും വന്നില്ല. അതൊന്നും…….
അര്‍ണബ് ഗോസ്വാമി:പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരെങ്കിലും നിങ്ങളുമായി സംസാരിക്കാനെത്തിയിരുന്നോ?
വിനോദ് റായ്: ഇല്ല, ഒരിക്കലുമില്ല. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍… ഞാന്‍ പറയട്ടെ, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍ ഇവരില്‍ സുഹൃത്തുക്കളാണ് എപ്പോഴും നമ്മുടെ കൂടെയുണ്ടാവുക. ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി, എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് എന്നെ സ്വാധീനിക്കാന്‍ ആരും വന്നിട്ടില്ല.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
അര്‍ണബ് ഗോസ്വാമി: നോക്കൂ, എന്റെ സഹപ്രവര്‍ത്തകരാണ് എന്നോട് സംസാരിക്കാന്‍ വന്നത്, ഇവിടെ സഹപ്രവര്‍ത്തകരെന്നതിന് ഉദ്യോഗസ്ഥരെന്ന് അര്‍ത്ഥമുണ്ടോ?
വിനോദ് റായ്: മറ്റൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. അത് സിവില്‍ ഏവിയേഷന്‍ പ്രശ്‌നത്തിലാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ആദ്യരൂപരേഖ നല്‍കിയിരുന്നു. അപ്പോള്‍ ആ സഹപ്രവര്‍ത്തകരില്‍ ഭൂമിഭാഗത്തിനും തോന്നി, ഞങ്ങള്‍ കൃത്യതയോടെയല്ല ചെയ്തതെന്ന്.
അര്‍ണബ് ഗോസ്വാമി: അതിലേക്ക് ഞാന്‍ വരാം. ഈ അഴിമതികളെല്ലാം തന്നെ പുറത്തുവന്നപ്പോള്‍, ഞാന്‍ പറയുന്നത് 2ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് എന്നിവയെക്കുറിച്ചാണ്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ ആരെങ്കിലും നിങ്ങളെ കാണാന്‍ വന്നോ? നിങ്ങളെ കാണാനും തങ്ങളുടെ വീക്ഷണം അറിയിക്കാനുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആ സമയത്ത് വന്നുവെന്നത് ശരിയാണോ? കാരണം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളെ സന്ദര്‍ശിച്ചെന്ന് നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിനോദ് റായ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. സാധാരണത്തെപ്പോലെ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഏതെങ്കിലും റിപ്പോര്‍ട്ടിന് വേണ്ടി എന്നില്‍ സമ്മര്‍ദം ചെലുത്താന്‍ അവരാരും വന്നിട്ടില്ല.
അര്‍ണബ് ഗോസ്വാമി: ടി.കെ.എ നായര്‍ നിങ്ങളെ കാണാന്‍ വന്നോ?
വിനോദ് റായ്: കേരളത്തിലുള്ള കാലം മുതലേ എനിക്ക് ടി.കെ.എ നായരെ അറിയാം. ഞങ്ങള്‍ പലപ്പോഴും കാണാറുണ്ട്. കഴിഞ്ഞയാഴ്ചയും ഞാനദ്ദേഹത്തെ കണ്ടതാണ്.
അര്‍ണബ് ഗോസ്വാമി: ആ കാലത്ത് ടി.കെ.എ നായര്‍ നിങ്ങളോട് എന്താണ് പറഞ്ഞത്?
വിനോദ് റായ്: റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്നെ സ്വാധീനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.
അര്‍ണബ് ഗോസ്വാമി: അദ്ദേഹം എന്താണ് പറഞ്ഞത്?
വിനോദ് റായ്: സാമൂഹ്യകാര്യങ്ങളാണ് പതിവ് പോലെ ചര്‍ച്ച ചെയ്തത്. പലതവണ ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം എന്റെ വീട്ടിലും വരാറുണ്ട്.
അര്‍ണബ് ഗോസ്വാമി: നിങ്ങളുടെ പുസ്തകത്തില്‍ എല്ലാ അധ്യായങ്ങളിലും പലതവണ നിങ്ങള്‍ പറയുന്ന കാര്യങ്ങളാണ് കൃത്യത, സുതാര്യത, സത്യസന്ധത. നിങ്ങള്‍ പറഞ്ഞത് ഉദ്ധരിക്കുകയാണെങ്കില്‍- “ഈ പുസ്തകം കൃത്യതയെക്കുറിച്ചാണ്, ഈ പുസ്തകം സുത്യാരതയെക്കുറിച്ചാണ്, മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ മൂല്യങ്ങളെപ്പറ്റി പറയുന്ന പുസ്തകമാണിത്.” അങ്ങനെയാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെയെല്ലാം പേരുകള്‍ പറയാതിരുന്നത്. ഈ പറഞ്ഞതില്‍ നിന്നും വ്യതിചലിക്കലല്ലേ അത്?
വിനോദ് റായ്: വളരെ കൃത്യമായി ഞാന്‍ ഓരോരുത്തരുടെയും പേര് പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യത്തേത് എന്റെ ആദ്യകാലം, സിവില്‍ സര്‍വെന്റായുള്ള എന്റെ കരിയര്‍, കേരളത്തിലും ദല്‍ഹിയിലും, പിന്നെ ഞാന്‍ ഒരു വര്‍ഷം നാഗാലന്റിലും ചിലവഴിച്ചിട്ടുണ്ട്, അതിനെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ ചെയ്ത അഞ്ച് കേസ് അന്വേഷണ റിപ്പോര്‍ട്ടാണുള്ളത്. കാരണം അതാണ് ഞങ്ങളുടെ അടുത്തുള്ള ഏറ്റവും ആധികാരികമായ രേഖ. ശേഷം ഈ രേഖകള്‍ ഓരോന്നും വിശദമായി പരിശോധിക്കുകയും അതില്‍ ആരെല്ലാം തെറ്റുചെയ്‌തെന്ന് ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സെന്‍സേഷണല്‍ ആയതുകൊണ്ട് മാത്രമല്ല ഞാനീ അഞ്ചെണ്ണം തിരഞ്ഞെടുത്തത്, മറിച്ച് ആ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് സംഭവിച്ച പലതരത്തിലുള്ള പരാജയങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരെയെങ്കിലും തെറ്റുകാരായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഏതെങ്കിലും തീരുമാനം പാളിപ്പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: നോക്കൂ, അത് ഇതുപോലെയാണ്. ഏത് രാജ്യത്തെയും പ്രധാനമന്ത്രി, മന്ത്രിസഭയിലെ ഒന്നാമനാണ്. എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ അടുത്താണെത്തുക. എല്ലാം ചെന്നവസാനിക്കുന്നത് പ്രധാനമന്ത്രിയുടെ മേശമേലാണ്. ഈ കേസില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെ പലതവണ ടെലികോം സെക്ടറില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എഴുതിയിട്ടുണ്ട്. എടുത്ത് പറയുകയാണെങ്കില്‍ വാണിജ്യ മന്ത്രിയായിരുന്ന കമല്‍നാഥ്. ടെലികോം മേഖലയിലെ വികസനങ്ങളിലുള്ള ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ചും നിയമന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ചുമെല്ലാം ഞാന്‍ എഴുതിയിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രധാനമന്ത്രിയുടെ അടുത്താണെത്തുക.
അര്‍ണബ് ഗോസ്വാമി: അതുകൊണ്ടുതന്നെ ഇതിനെല്ലാം മറുപടി നല്‍കേണ്ടത് പ്രധാനമന്ത്രി തന്നെയാണ്. ദു:ഖകരമായത് ഇതാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായി എ.രാജയ്ക്ക് മാത്രമാണ് മറുപടി നല്‍കിയത്. അദ്ദേഹം കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വേറൊന്നാകുമായിരുന്നു. പ്രധാനമന്ത്രിയെ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയത് എന്താണെന്നാണ് നിങ്ങളുടെ അഭിപ്രായം.
വിനോദ് റായ്: കാരണം ഊഹിക്കാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷെ കൂട്ടുകക്ഷി മന്ത്രിസഭയുടെ പലതരത്തിലുള്ള സമ്മര്‍ദ തന്ത്രങ്ങളാവാം അതിന് കാരണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം 2ജിയുടെ കാര്യത്തില്‍ ടെലികോം മേഖല മുഴുവനും കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിയുടേതൊഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ്. ആ പ്രത്യേക തുകയ്ക്ക് ലൈസന്‍സ് അനുവദിച്ചത് രാജയുടെ കാലത്ത് മാത്രമല്ല അതിന് മുമ്പുള്ള ഡി.എം.കെ മന്ത്രിമാരുടെ കാലത്തും അങ്ങനെയുണ്ടായിട്ടുണ്ടെന്നതിന് ഞങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാര്‍ തുടര്‍ന്ന പാത തന്നെയാണ് രാജയുടെ പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി കണ്ടെത്തി. പക്ഷെ രാജ എന്താണ് ചെയ്യുന്നതെന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുക്കുന്നുണ്ട്.
അര്‍ണബ് ഗോസ്വാമി: നമുക്ക് ഇതിനെ കൂടുതല്‍ ആഴത്തില്‍ നോക്കാം. പ്രധാനമന്ത്രി എല്ലാ കാര്യവും അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അനുമതിയോട് കൂടിയാണ് താന്‍ എല്ലാം ചെയ്യുന്നതെന്നും രാജ പറയുന്നു. എ. രാജയെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
വിനോദ് റായ്: രാജ നടത്തിയ പ്രസ്താവനകളിലേക്ക് പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. നവംബര്‍ 15നും ഡിസംബര്‍ 26നും രാജ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. രണ്ട് കത്തുകളിലും അദ്ദേഹം എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി അനുമതി നല്‍കി എന്നതിന് അദ്ദേഹത്തിന്റെ കയ്യില്‍ രേഖയുണ്ടോ എന്നെനിക്കറിയില്ല. രാജ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അദ്ദേഹത്തിന്റെ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: തനിക്കതിനുള്ള മറുപടി കിട്ടിയെന്ന് ഡിസംബര്‍ 26ന് എഴുതിയ കത്തില്‍ അദ്ദേഹം പറുന്നുണ്ട്.
അര്‍ണബ് ഗോസ്വാമി: തീര്‍ത്തും വ്യക്തമല്ലാത്ത മറുപടി അല്ലേ?
വിനോദ് റായ്: മറുപടിയില്‍ പറയുന്നത് ഇത് മാത്രമാണ്, ടെലികോം മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട നിങ്ങളുടെ കത്ത് എനിക്ക് കിട്ടി..
അര്‍ണബ് ഗോസ്വാമി: ഇങ്ങനെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്?
വിനോദ് റായ്: ഇതിനെയാണ് ഞങ്ങള്‍ ഇടക്കാല മറുപടിയെന്ന് വിളിക്കുന്നത്. തനിക്ക് കത്ത് ലഭിച്ചുവെന്ന് അറിയിക്കല്‍ മാത്രമാണത്. അതൊരു സാധാരണ മറുപടി മാത്രമാണ്. എന്നാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കരുതെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കേണ്ടിയിരുന്നത്.
അര്‍ണബ് ഗോസ്വാമി: മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 2011 സുബ്രഹ്മണ്യ സ്വാമിയും രാജീവ് ചന്ദ്രശേഖറും നല്‍കിയ കത്തിന് മന്‍മോഹന്‍ സിങ് ശ്രദ്ധനല്‍കേണ്ടിയിരുന്നു അല്ലേ?
വിനോദ് റായ്: ഈ കത്തുകളൊക്കെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിന് പുറമേ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. ഈ കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് അവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ഇക്കാര്യം കൊണ്ടുവരാമെന്ന് ധനകാര്യ മന്ത്രാലയവും നിയമമന്ത്രാലയവും നിര്‍ദേശിച്ചിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തില്ല.
അര്‍ണബ് ഗോസ്വാമി: രാജയുടെ കത്ത് കിട്ടിയെന്ന് അറിയിക്കുന്നതിന് പകരം ലേലം നടത്താന്‍ അദ്ദേഹത്തോട് പറയാമായിരുന്നു.
വിനോദ് റായ്: ലേലം നടത്തണമെന്ന് തന്നെ ആവശ്യപ്പെടണമെന്നില്ല. എന്തെങ്കിലും തരത്തിലുള്ള ഒരു നടപടി വേണമെന്ന് പറയാം. എന്നാല്‍ ടെലികോം മന്ത്രി ഒറ്റയ്‌ക്കെടുത്ത തീരുമാനത്തെ…
അര്‍ണബ് ഗോസ്വാമി: അദ്ദേഹത്തിന് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു അല്ലേ, ഡിസംബര്‍ 26ന് രാജ അയച്ച കത്ത് കിട്ടിയെന്ന് അറിയിക്കുന്നതിന് പകരം.
വിനോദ് റായ്: അതുകൊണ്ടാണ് ഞാന്‍ സാധാരണ പ്രതികരണമെന്ന് സൂചിപ്പിച്ചത്.
അര്‍ണബ് ഗോസ്വാമി: ഇത് പരിഹാസ്യമായ നടപടിയാണ്.
വിനോദ് റായ്: അതൊരു സാധാരണ പ്രതികരണം
അര്‍ണബ് ഗോസ്വാമി: നിങ്ങള്‍ അതിന് മര്യാദ പ്രതിഛായ നല്‍കുന്നു.
വിനോദ് റായ്: ഇതിനെയാണ് ഞങ്ങള്‍ ഇടക്കാല പ്രതികരണമെന്ന് പറയുന്നത്. അവിടെ “എനിക്ക് കത്ത് കിട്ടി” എന്നേ പറയൂ.
അര്‍ണബ് ഗോസ്വാമി: അദ്ദേഹത്തിന് രാജയെ തിരുത്താമായിരുന്നു.
വിനോദ് റായ്: മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പറയാമായിരുന്നു.
അര്‍ണബ് ഗോസ്വാമി: അദ്ദേഹം അത് ചെയ്തില്ല. ലൈസന്‍സ് നല്‍കിയതിനും സ്‌പെക്ട്രം അനുവദിച്ചതിനും ഇടയിലെ 4 മാസകാലയളവില്‍ നല്‍കിയ ലൈസന്‍സ് അദ്ദേഹത്തിന് റദ്ദാക്കാമായിരുന്നു.
വിനോദ് റായ്: അത് കുറച്ചുകൂടി വലിയ കാല്‍വെപ്പാവും, ഡിസംബര്‍ 26ലെ കത്തും ജനുവരി 10 ഉം തമ്മില്‍ രണ്ടാഴ്ചത്തെ ഇടവേളയുണ്ട്. ഇതിനിടയില്‍ തന്നെ പ്രധാനമന്ത്രിയ്ക്ക് നടപടികള്‍ നിര്‍ത്താന്‍ നിര്‍ദേശിക്കാമായിരുന്നു.
അര്‍ണബ് ഗോസ്വാമി: 2ജി അഴിമതിയുടെ, ലോകത്തിലെ വലയ അഴിമതിയുടെ വികാസത്തിന്റെ പലഘട്ടത്തിലും അതിനെക്കുറിച്ച് വ്യക്തതയുണ്ടായിട്ടും അത് തടയാന്‍ കഴിയുമായിരുന്നിട്ടും മന്‍മോഹന്‍ സിങ് അത് ചെയ്തില്ല.
വിനോദ് റായ്: ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയുടെ മേശയിലാണ് എല്ലാം അവസാനിക്കുന്നത്. രാജ്യത്തിന്റെ സി.ഇ.ഒ ആണദ്ദേഹം. അദ്ദേഹത്തിന് തടയാനും തുടക്കമിടാനും കഴിയും. എന്നിട്ടും അദ്ദേഹം തടയാന്‍ ശ്രമിച്ചില്ലെന്ന് ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: സംശയഹീനമായി അങ്ങനെതന്നെ. അതുകൊണ്ടാണ് ഞാന്‍ ആ കത്തുകള്‍ കാണിച്ചത്.
അര്‍ണബ് ഗോസ്വാമി: എന്ത് കൊണ്ടാണ് ഇക്കാര്യം അറിഞ്ഞിട്ടും നിങ്ങള്‍ പിന്‍വലിഞ്ഞത്? പ്രധാനമന്ത്രിയോട് സംസാരിക്കാമായിരുന്നില്ലേ? അന്വേഷണ സമയത്തും, 2ജി അഴിമതി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നോ?
വിനോദ് റായ്: തീര്‍ച്ചയായും. ഒരു റിപ്പോര്‍ട്ടിലൂടെ പുറത്തുവരേണ്ട പ്രശ്‌നം സംബന്ധിച്ച് പ്രധാനമന്ത്രിയുമായോ, സര്‍ക്കാരിലെ ആരെങ്കിലുമായോ ചര്‍ച്ച നടത്തുന്നത് നീതിയുക്തമല്ല. ഞങ്ങള്‍ പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ ചോദ്യം ചെയ്യാറില്ല. രേഖകള്‍ പരിശോധിക്കും. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കും. അവര്‍ ഉത്തരം നല്‍കും.
അര്‍ണബ് ഗോസ്വാമി: നിങ്ങള്‍ അദ്ദേഹത്തെ കാണേണ്ടതായിരുന്നു.
വിനോദ് റായ്: ഞാന്‍ പലതവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമി: 2ജി അഴിമതിയെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞത്?
വിനോദ് റായ്: പ്രധാനമന്ത്രിയെ ഞാന്‍ കാണുമ്പോഴേക്കും റിപ്പോര്‍ട്ട് പുറത്തായിരുന്നു.
അര്‍ണബ് ഗോസ്വാമി: അത് എപ്പോഴായിരുന്നു?
വിനോദ് റായ്: നവംബര്‍ 16ന് റിപ്പോര്‍ട്ട് പുറത്ത് വന്നദിവസം തന്നെ ഞാനദ്ദേഹത്തെ കണ്ടിരുന്നു. നവംബര്‍ 16നാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്നില്‍വെച്ചത്. അന്ന് വിദ്യാന്‍ ഭവന്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു.
അര്‍ണബ് ഗോസ്വാമി: സംസാരിക്കാനായി ആദ്യം മുന്നോട്ട് വന്നത് ആരായിരുന്നു. നിങ്ങള്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോയതോ അല്ലെങ്കില്‍ അദ്ദേഹം നിങ്ങള്‍ക്കരികിലേക്ക് വന്നതോ?
വിനോദ് റായ്: പ്രധാനമന്ത്രിയെ സ്വീകരിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു.
അര്‍ണബ് ഗോസ്വാമി: അദ്ദേഹം എന്താണ് പറഞ്ഞത്?
വിനോദ് റായ്: റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നിലപാടുകളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
p style=”text-align: justify;”>അടുത്തപേജില്‍ തുടരുന്നു
വിനോദ് റായ്: 2004ലാണ് കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടക്കം. ആ സമയത്ത് തന്നെ കല്‍ക്കരി ഖനി ഇടപാടി ലോബിയിങ് നടക്കാന്‍ സാധ്യതയുണ്ടെന്ന് കല്‍ക്കരി സെക്രട്ടറി പരേഖ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ സമയത്ത് ഈ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാമായിരുന്നു.
അര്‍ണബ് ഗോസ്വാമി: ആരാണ് ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വിനോദ് റായ്: കല്‍ക്കരി സെക്രട്ടറി പരേഖ്. ഖനനാനുമതി നല്‍കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇത് സമര്‍ദത്തിനും ലോബിയിങ്ങഇനും വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം എഴുതിയറിയിച്ചിരുന്നു.
അര്‍ണബ് ഗോസ്വാമി: 2004ലാണ് പരേഖ് സര്‍ക്കാരിന് ഇത് സംബന്ധിച്ച് എഴുതിയത്.
വിനോദ് റായ്: അദ്ദേഹം അദ്ദേഹത്തിന്റെ മന്ത്രിയ്ക്കാണ് എഴുതിയത്.
അര്‍ണബ് ഗോസ്വാമി: ലേല മാര്‍ഗം നിര്‍ദേശിച്ച്
വിനോദ് റായ്: ആ വര്‍ഷം നവംബര്‍ 1നാണ് പ്രധാനമന്ത്രി ഇത് കൈപ്പറ്റുന്നത്.
അര്‍ണബ് ഗോസ്വാമി: 2005 മാര്‍ച്ച് 22ന് സര്‍ക്കാരിനുള്ളിലെ കല്‍ക്കരി മാഫിയയെക്കുറിച്ച് അദ്ദേഹം ക്യാബിനറ്റ് സെക്രട്ടറിയ്ക്ക് എഴുതി.
വിനോദ് റായ്: അതെ, ആ കത്ത് ഞങ്ങളുടെ അടുത്തുണ്ടായിരുന്നില്ല. കാരണം അത് ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് ഞങ്ങള്‍ എടുക്കാന്‍ കാരണമെന്തെന്നാല്‍ അയാളെ നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടതുകൊണ്ടാണ്. മന്ത്രിക്കുള്ള മറുപടിക്കത്തില്‍ അയാള്‍ ഇതെല്ലാം എഴുതിയിട്ടുണ്ടായിരുന്നു. ആ കത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഭാഗവുമായിരുന്നില്ല.