മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു
Daily News
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th March 2015, 1:50 pm

vinod-mehta2
ന്യൂദല്‍ഹി: രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഔട്ട് ലുക്ക് വാരികയുടെ സ്ഥാപക എഡിറ്ററുമായ വിനോദ് മേത്ത അന്തരിച്ചു(72). വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏരെ കാലം ചികിത്സയിലായിരുന്നു അദ്ദേഹം.

ദല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഒടുവില്‍ ഔട്ട്‌ലുക്ക് മാസികയുടെ ചെയര്‍മാന്‍ ആന്‍ഡ് അഡ്‌വൈസര്‍ സ്ഥാനമായിരുന്നു വഹിച്ചിരുന്നത്. മികച്ച രാഷ്ട്രീയ നിരൂപകനെന്ന നിലയില്‍ പേരെടുത്ത മെഹ്ത ദ പയനിയര്‍, ഇന്ത്യ പോസ്റ്റ്, സണ്‍ഡേ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1942 ല്‍ പഞ്ചാബിലെ റാവല്‍പിണ്ടിയിലാണ് അദ്ദേഹത്തിന്‍രെ ജനനം. ഡബോണെയര്‍ എന്ന മാഗസിനിലൂടെ 1974ലാണ് ആദ്ദേഹം പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്.
ബോംബെ, എ പ്രൈവറ്റ് വ്യൂ, ദ സഞ്ചയ് സ്റ്റോറി, മീനാകുമാരി, മിസ്റ്റര്‍ എഡിറ്റര്‍, ഹൗ ക്ലോസ് ആര്‍ യു ടു ദ പി.എം, ലക്‌നൗ ബോയ് എന്നിവയാണ് പ്രധാന കൃതികള്‍.

അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പത്ര പ്രവര്‍ത്തന മേഖലയിലെ പ്രമുഖരും അനുശോചനം അറിയിച്ചു.