നാട്ടിന്‍പുറത്തെ ഒരു മാന്ത്രികന്റെ കഥ; പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി 'കട്ടപ്പാടത്തെ മാന്ത്രികന്‍'; റിലീസ് ഡേറ്റ്
Entertainment
നാട്ടിന്‍പുറത്തെ ഒരു മാന്ത്രികന്റെ കഥ; പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി 'കട്ടപ്പാടത്തെ മാന്ത്രികന്‍'; റിലീസ് ഡേറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th August 2024, 8:52 am

എറണാകുളം: പ്രണയത്തിന്റെയും നര്‍മത്തിന്റെയും പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍ ആഗസ്റ്റ് 30ന് ഓള്‍ കേരള റിലീസ്. വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ശിവജി ഗുരുവായൂര്‍, ഫാറൂഖ് മലപ്പുറം, നീമ മാത്യു, പ്രിയ ശ്രീജിത്ത്, വിജയന്‍ കാരന്തൂര്‍, ഷുക്കൂര്‍ വക്കീല്‍, തേജസ്, കമാല്‍ വരദൂര്‍, നിവിന്‍ നായര്‍, നിഹാരിക റോസ്, സ്വലാഹു റഹ്‌മാന്‍, വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്, സലാം ലെന്‍സ് വ്യൂ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ‘കടപ്പാടത്തെ മാന്ത്രികന്‍’.

അല്‍ അമാന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നജീബ് അല്‍ അമാനയാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിലെ ഗാനങ്ങള്‍ 123 മ്യൂസിക്കിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഗാനങ്ങളെല്ലാം ഇതിനോടകം വൈറലാണ്. സലാം ലെന്‍സ് വ്യൂവാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് കോഡിനേറ്റര്‍. അസോസിയേറ്റ് ക്യാമറ – അനില്‍ ജനനി.

സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിന്‍സി ആണ്. വി.പി. ശ്രീകാന്ത് നായരും, നെവിന്‍ ജോര്‍ജും വരികള്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേര്‍ന്ന് നിര്‍വഹിക്കുന്നു. പി.ആര്‍.ഒ – ഷെജിന്‍ എം.കെ.
വിതരണം – മൂവി മാര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍.

Content Highlight: Vinod Kovoor’s Kattappadathe Mandhrikan Movie Release Date