| Tuesday, 7th April 2020, 4:17 pm

'ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു, വീട്ടുമുറ്റത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രം'; വികാരനിര്‍ഭരമായ കുറിപ്പുമായി വിനോദ് കോവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ശശി കലിംഗയുടെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി മലയാള സിനിമാ സീരിയല്‍ താരം വിനോദ് കോവൂര്‍.

ശശി കലിംഗയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് വിനോദ് കോവൂരിന്റെ കുറിപ്പ്.

ശശി കലിംഗ ഇങ്ങനെയൊരു യാത്രാമൊഴിയായിരുന്നില്ല അര്‍ഹിച്ചതെന്നും ലോക് ഡൗണ്‍ ആയതുകാരണം സിനിമാ മേഖലയില്‍ നിന്നുള്ള ആര്‍ക്കും കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചേരാനായില്ലെന്നും വിനോദ് കോവൂര്‍ പറയുന്നു.

പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു. വിരലില്‍ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുകയാണ്..

ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കള്‍ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാന്‍ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു പറഞ്ഞു…ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ….

വിനോദ് കോവൂരിന്റെ വാക്കുകളിലൂടെ…..

നാടക സിനിമാ നടന്‍ ശശി കലിംഗ വിടവാങ്ങി.
കാലത്ത് മരണ വിവരം അറിഞ്ഞത് മുതല്‍ സിനിമാ പ്രവര്‍ത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാല്‍ ലോക് ഡൗണ്‍ കാലാവസ്ഥ കാരണം ആര്‍ക്കും വരാന്‍ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആര്‍ക്കും എത്താന്‍ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കില്‍ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞു.

അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്ലെല്ലാം സജീവ പ്രവര്‍ത്തകനായ ആഷിര്‍ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാന്‍ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന് .

പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം %B

Latest Stories

We use cookies to give you the best possible experience. Learn more