| Thursday, 14th October 2021, 1:38 pm

വിനോദ് കെ. ജോസും ജി. സുധാകരന്‍ നായരും പ്രസ് കൗണ്‍സിലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുനസംഘടിപ്പിച്ചു. മൂന്ന് വര്‍ഷ കാലയളവിലേയ്ക്കാണ് പുതിയ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.

വിരമിച്ച ജസ്റ്റിസ് ചന്ദ്രമൗലി കെ. പ്രസാദാണ് പുതിയ കൗണ്‍സില്‍ അധ്യക്ഷന്‍.

പുതിയ കൗണ്‍സില്‍ അംഗങ്ങളില്‍ ദി കാരവന്‍ മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജി. സുധാകരന്‍ നായര്‍ എന്നിവരടക്കമാണുള്ളത്.

22 അംഗങ്ങളെ കേന്ദ്രസര്‍ക്കാരും 14ാമത് കൗണ്‍സിലിലേയ്ക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിന് പുറത്തിറക്കിയ ഗസറ്റില്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു.

അങ്കുര്‍ ദുവാ, വിനോദ് കെ. ജോസ്, ഡോ. ബല്‍ദേവ് രാജ് ഗുപ്ത, ഡോ. ഖൈദെം അതൗബ മെയ്‌ടെയ്, ഡോ. സുമന്‍ ഗുപ്ത, പ്രകാശ് ദൂബെ എന്നിവര്‍ എഡിറ്റേഴ്‌സ് കാറ്റഗറിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഗുരിന്ദര്‍ സിംഗ്, എല്‍.സി ഭാരതിയ എന്നിവരെ ‘ഓണേഴ്‌സ് ഓര്‍ മാനേജേഴ്‌സ് ഓഫ് മീഡിയം ന്യൂസ്‌പേപ്പര്‍’ വിഭാഗത്തിലും നാമനിര്‍ദേശം ചെയ്തു.
ആരതി ത്രിപാഠി, ശ്യാം സിംഗ് പന്‍വര്‍ എന്നിവരെയാണ് ‘ഓണേഴ്‌സ് ഓര്‍ മാനേജേഴ്‌സ് ഓഫ് സ്മാള്‍ ന്യൂസ്‌പേപ്പര്‍’ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 22 പേര്‍ക്ക് പുറമെ മറ്റ് 12 പേരെയും പുതിയ കൗണ്‍സിലിലേയ്ക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vinod K Jose and G Sudhakaran Nair in the new council of Press Council of India

We use cookies to give you the best possible experience. Learn more