ന്യൂദല്‍ഹി: തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹിമാചല്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേസില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ഹിമാചല്‍ സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
കേസ് അന്വേഷണം പൊലീസിന് തുടരാം. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ജൂലൈ ആറിന് പരിഗണിക്കുന്നത് വരെ ദുവയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
ജസ്റ്റിസുമാരായ യു.യു ലളിത്, എം.എം ശാന്തര ഗൗഡര്‍, വിനീത് സാറന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വിനോദ് ദുവെ നടത്തിയ യൂ ട്യൂബ് ഷോയാണ് പരാതിക്ക് ആധാരം. ദുവെയുടെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയ ഷോയില്‍ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നുണ പ്രചരണം നടത്തിയെന്നാണ് ബി.ജെ.പി നേതാവിന്റെ പരാതി.
നേരത്തെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി പൊലീസ് നടപടി സ്റ്റേ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഷിംല പൊലീസ് ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ