വേള്‍ഡ് കപ്പ് ക്വാളിഫയേഴ്‌സില്‍ കഴിഞ്ഞ ദിവസം ഉറുഗ്വാക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ 46ാം മിനിട്ടിലാണ് താരത്തിന് കാലിന്റെ ലിഗ്മെന്റില്‍ പരിക്കേറ്റത്.
ഉടന്‍ തന്നെ താരത്തെ സ്ട്രക്ച്ചറില്‍ കളത്തില്‍ നിന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
❤️🩹🇧🇷 Neymar: “It’s very sad moment, the worst of my life”.
“I know I’m strong… but this time I need support of my family and my friends”.
“It’s not easy to get injured, undergo surgery and then… do it again just four months later.
I have faith, I leave it in God’s hands”. pic.twitter.com/CvyaEl5UP7
— Fabrizio Romano (@FabrizioRomano) October 19, 2023
താരത്തിന് പിന്തുണയറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബ്രസീലില്‍ നെയ്മറിന്റെ സഹതാരമായ വിനീഷ്യസ് ജൂനിയര്‍ താരത്തിനയച്ച സന്ദേശം ശ്രദ്ധ നേടുകയാണിപ്പോള്‍.
എത്രയും പെട്ടെന്ന് പരിക്കില്‍ നിന്ന് മോചിതനായി എത്തട്ടെ എന്നും നിറയെ സ്‌നേഹം എന്നുമാണ് വിനീഷ്യസ് ജൂനിയര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.
Neymar’s injury record is disturbing most dribblers in history always get an alarming injury record which makes me appreciate Messi more despite having most dribbles for 15+ years Messi escaped so many career ending injuries pic.twitter.com/0q7Bwq0PWm
— 𓂀 𝔽𝕒𝕔𝕥𝕠𝕤 𓂀 𝔽𝕔 (@boizgold) October 19, 2023
അതേസമയം, നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പരിക്കുണ്ടാകുന്നതും അതിനായി ശസ്ത്രക്രിയ നടത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നാല് മാസങ്ങള്‍ക്ക് ശേഷം എല്ലാം പഴയതുപോലെയാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും ഒരുപാട് നന്ദിയെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Content Highlights: Vinicius junior sends message to Neymar Jr