ജൂഡ് ജനിച്ചത് റയലിനായി കളിക്കാൻ; പ്രശംസിച്ച് സഹതാരം
Football
ജൂഡ് ജനിച്ചത് റയലിനായി കളിക്കാൻ; പ്രശംസിച്ച് സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th October 2023, 9:43 am

റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ പ്രശംസിച്ച് സഹതാരം വിനീഷ്യസ് ജൂനിയർ. ലാ ലിഗയിൽ ഒസാസുനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തകർത്തിരുന്നു.

ഈ മത്സരത്തിൽ ബെല്ലിങ്ഹാം ഇരട്ടഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂഡിനെ പ്രശംസിച്ച് വിനീഷ്യസ് രംഗത്തെത്തിയത്. റയൽ മാഡ്രിഡിനൊപ്പം കുറെ കാലം ജൂഡ് കളിക്കണമെന്നാണ് ബ്രസീലിയൻ താരം പറഞ്ഞത്.

Image

‘ബെല്ലിങ്‌ഹാം ജനിച്ചത് തന്നെ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാനാണ്. ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലാണ്. വർഷങ്ങളോളം അവനോടൊപ്പം ഒരുമിച്ച് കളിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ മത്സരശേഷം വിനീഷ്യസ് പറഞ്ഞു.

He was born to play for Real Madrid' - Vinicius Junior looking forward to  years of happiness with Jude Bellingham | Goal.com India

സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്‌ഹാം ഇരട്ടഗോൾ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിന്റെ എട്ടാം മിനിട്ടിലും 54ാം മിനിട്ടിലുമായിരുന്നു താരത്തിന്റ ഗോൾ പിറന്നത്.

വിനീഷ്യസ് ജൂനിയറിന്റെയും ജോസേലുവിന്റെയും വകയായിരുന്നു മറ്റ് ഗോളുകൾ. വിജയത്തോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തെത്താനും റയലിന് സാധിച്ചു.

റയലിന് വേണ്ടി ആദ്യ പത്ത്‌ മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടികൊണ്ട് പുതിയ നാഴികക്കല്ലും താരം പിന്നിട്ടു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡാണ് ജൂഡ് മറികടന്നത്. റൊണാൾഡോ പത്ത് മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ ആണ് നേടിയത്. ഇതാണ് ബെല്ലിങ്‌ഹാം പഴകഥയാക്കിയത്.

Image

ലീഗിൽ ഒൻപത് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിക്കൊണ്ട് ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഈ 20കാരന് സാധിച്ചു.

ജർമ്മൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ഈ സീസണിൽ താരം സാന്റിയാഗോ ബെർണബ്യുവിൽ എത്തുന്നത്. സീസണിന്റെ തുടക്കം മുതൽ ബ്ലാങ്കോസിന് വേണ്ടി ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മിന്നും ഫോമിലാണ് താരം കളിക്കുന്നത്. വരും മത്സരങ്ങളിലും താരത്തിന്റെ ഭാഗത്ത്‌ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒക്ടോബർ 21ന് സെവിയ്യക്കെതിരെയാണ് ബ്ലാങ്കോസിന്റെ അടുത്ത മത്സരം. സേവിയ്യ ഹോം ഗ്രൗണ്ട് റാമൺ സാഞ്ചസ് പിസ്ജുവാൻ സ്റ്റേഡിയമാണ് വേദി.

Content Highlight: Vinicius junior praises Jude Bellingham performance.