റെക്കോഡ് നേട്ടവുമായി വിനീഷ്യസ്; റോയലായി റയല്‍
ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബാലന്‍സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ അവിസ്മരണീയ വിജയം.
മത്സരത്തില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 42′, 49 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്.
ഈ മികച്ച പ്രകടനത്തിലൂട പുതിയ നേട്ടത്തിലെത്താനും വിനിഷ്യസിന് സാധിച്ചു. ഈ സീസണില്‍ ടോപ്പ് ഫൈവ് ലീഗില്‍ 15+ ഗോളും അസിസ്റ്റും നേടിയ ഏകതാരമെന്ന നേട്ടത്തിലേക്കാണ് വിനീഷ്യസ് നടന്നുകയറിയത്. താരത്തിന്റെ ഈ മിന്നും ഫോം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലായിരുന്നു റയല്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു വലന്‍സിയ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഡാനി കാര്‍വജാല്‍ ആണ് റയലിന്റെ ഗോളടി മേളയ്ക്ക് തുടക്കം കുറിച്ചത്. 44′, 49 മിനിറ്റുകളില്‍ വിനിഷ്യസ് ജൂനിയറും 50′, 84′ മിനിറ്റുകളില്‍ റോഡ്രിഗോയും ഇരട്ടഗോള്‍ നേടിയപ്പോള്‍ റയല്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അഞ്ച് ഗോളുകള്‍ അടിച്ചു കയറ്റുകയായിരുന്നു.
ഹുഗോ ഡൂറോയുടെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസഗോള്‍.
ജയത്തോടെ റയല്‍ മാഡ്രിഡ് 13 മത്സരങ്ങളില്‍ നിന്നും 32 പോയിന്റുകളും ആയി രണ്ടാം സ്ഥാനത്താണ്.
Content Highlight: vinicius junior is the only player 15+ goals and assist in top five league.