|

ഇവരെ മറികടക്കാന്‍ ഇനി എല്ലാവരും ബുദ്ധിമുട്ടും, റയല്‍ ഇനി ട്രിപ്പിള്‍ സ്‌ട്രോങ്; ആവേശം കൊള്ളിച്ച് വിനീഷ്യസ് ജൂനിയറിന്റെ വാക്കുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലബാണ് റയല്‍ മാഡ്രിഡ്. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തി ട്രോഫി ഉയര്‍ത്തിയത് റയല്‍ മാഡ്രിഡ് ആയിരുന്നു. വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ കരുത്തിലാണ് ടീം ട്രോഫി നേടിയത്.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങലിലൊന്നായ കിലിയന്‍ എംബാപ്പയെ കൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ റയല്‍ ട്രിപ്പിള്‍ സ്‌ട്രോങ്ങായിരിക്കുകയാണ്.

എംബാപ്പെ, ബെല്ലിങ്ങ്ഹാം, വിനീഷ്യസ് എന്നിവരുടെ കൂട്ടുകെട്ടിനെ കളിക്കളത്തില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ റയല്‍ മാഡ്രിഡ് ആരാധകര്‍. ഇവരെ തോല്‍പിക്കാന്‍ എതിര്‍ ടീം നന്നായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും എന്നത് ഉറപ്പാണ്.

ഇപ്പോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് എംബാപ്പയ്ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് വിനീഷ്യസ്. ടീമുമായി വേഗം അടുപ്പത്തിലാവാന്‍ അദ്ദേഹത്തിനെ നന്നായി ശ്രദ്ധിക്കുമെന്നാണ് വിനീഷ്യസ് പറഞ്ഞത്.

‘എംബാപ്പെക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വളരെ മികച്ച അവസരമായിരിക്കും. ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരുപാട് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ എംബാപ്പെയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും വേഗത്തില്‍ അദ്ദേഹത്തിന് ടീമുമായി അഡാപ്റ്റാവാന്‍ വേണ്ടി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തു നല്‍കേണ്ടതുണ്ട്,

ഒരു ക്ലബ്ബില്‍ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് എത്തുമ്പോള്‍ എപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ബെല്ലിങ്ഹാമിനെ ഞങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ സീസണില്‍ ടീമിനോടൊപ്പം ചേര്‍ന്ന് അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. എംബപ്പേയുടെ കാര്യത്തിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.

Content Highlight: Vinicius Jonior Talking About Kylian Mbappe

Video Stories