റൊണാൾഡീഞ്ഞോ, റൊണാൾഡോ, മെസി...ലെജന്റ്സ് അടക്കിവാഴുന്ന ലിസ്റ്റിലേക്ക് അടിച്ചുകയറി റയൽ സൂപ്പർ താരം
Football
റൊണാൾഡീഞ്ഞോ, റൊണാൾഡോ, മെസി...ലെജന്റ്സ് അടക്കിവാഴുന്ന ലിസ്റ്റിലേക്ക് അടിച്ചുകയറി റയൽ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd June 2024, 9:12 am

2023-24 ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്.

ഇഗ്ലണ്ടിലെ വെമ്പ്ളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യപകുതിയില്‍ ബോറൂസിയ ഡോര്‍ട്മുണ്ട് ആയിരുന്നു കളം നിറഞ്ഞു കളിച്ചത്.

മത്സരത്തില്‍ റയലിനായി ഡാനി കാര്‍വജാലും വിനീഷ്യസ് ജൂനിയറും ആണ് ഗോളുകള്‍ നേടിയത്. കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ഡാനി ഗോള്‍ നേടിയത്. ഡോര്‍ട്മുണ്ടിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്തുകൊണ്ടാണ് ബ്രസീലിയന്‍ താരം ഗോള്‍ നേടിയത്.

മത്സരത്തില്‍ ഗോള്‍ നേട്ടത്തിന് പുറകെ മറ്റൊരു റെക്കോഡ് നേട്ടവും വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കി. 2003-2004 മുതലുള്ള കണക്കുകള്‍ പ്രകാരം ഒരു ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റവും കൂടുതല്‍ ടേക്ക് വണ്‍ നടത്തിയ താരങ്ങളുടെ പട്ടികയിലേക്കാണ് വിനീഷ്യസ് നടന്നുകയറിയത്. ജര്‍മന്‍ വമ്പന്മാര്‍ക്കെതിരെ ഏട്ട് ടേക്ക് വണ്‍ ആണ് ബ്രസീലിയന്‍ താരം നടത്തിയത്.

ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ആണ്. 2006 ആഴ്‌സണലിനെതിരെ 10 ടേക്ക് വണ്‍ ആണ് ബ്രസീലിയന്‍ ഇതിഹാസം നേടിയത്.

2011ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും 2015 യുവന്റസിനെതിരെയും 10 ടേക്ക് വണ്‍ നടത്തികൊണ്ട് അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസിയും ഈ പട്ടികയില്‍ ഇടം നേടി. 2008 ചെല്‍സിക്കെതിരെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എട്ട് ടേക്ക് വണ്‍ നടത്തി ഈ ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

Content Highlight: Vinicias Junior create a new record