ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ഉടന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് സൂചന. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ട് റെയില്‍വേയില്‍ നിന്ന് രാജിവെച്ചു. വിനേഷ് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ഉടന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് സൂചന. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിനേഷ് ഫോഗട്ട് റെയില്‍വേയില്‍ നിന്ന് രാജിവെച്ചു. വിനേഷ് തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
നിലവില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതിനായി വിനേഷും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയിട്ടുണ്ട്. നടക്കാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും വ്യക്തിപരമായ താത്പര്യമാണെന്ന് ഗുസ്തി താരമായ സാക്ഷി മാലിക് പ്രതികരിച്ചു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിഞ്ച് ഭൂഷണിനെതിരായ സമരം തുടരുമെന്നും സാക്ഷി മാലിക് പറഞ്ഞു.
മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയ താരങ്ങളാണ് വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
പാരിസ് ഒളിമ്പിക്‌സിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ വിനേഷ് ഫോഗട്ട് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പുറമെ കര്‍ഷകസമരം നടക്കുന്ന പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെത്തിയ വിനേഷ് ഫോഗട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Content Highlight: Vinesh Phogat resigns from Railways; Congress entry soon